ഉള്ളടക്കത്തിലേക്ക് പോകുക

ഞങ്ങളുടെ ദൗത്യം ബൈബിളിനെ യേശുവിലേക്ക് നയിക്കുന്ന ഒരു ഏകോപിത കഥയായി അനുഭവിക്കാന്‍ ആളുകളെ സഹായിക്കുക എന്നതാണ്.

വീഡിയോകൾ

ബൈബിളിലെ പ്രധാന പ്രമേയങ്ങളും, പുസ്തകങ്ങളും അപഗ്രഥിക്കുന്ന അനിമേഷൻ രീതിയിലുള്ള ഞങ്ങളുടെ വീഡിയോകൾ ശ്രദ്ധയോടെ കണ്ട് സൂക്ഷ്മാവലോകനം നടത്തുക.

വായനാ പദ്ധതികൾ

യു-വേർഷനിൽ (YouVersion) ലഭിക്കുന്ന ബൈബിൾ ആപ്ലിക്കേഷനിൽ നിന്നും ബൈബിൾ പ്രൊജക്റ്റ് വായിക്കുന്നതിനുള്ള ആസൂത്രണ പദ്ധതികൾ കണ്ടെത്തി, സമഗ്ര പഠനം നടത്തുക.

ബൈബിൾ പ്രോജെക്ടിനെ കുറിച്ച്

BibleProject ടീമിന്റെ ഒരു കൊളാഷ്: സ്റ്റാഫ് ഒത്തുചേരൽ, സ്കെച്ച് ചെയ്യുന്ന ഒരു കലാകാരൻ, ഒരു വീഡിയോ പ്രൊഡക്ഷൻ സെറ്റ്, സ്ഥാപകരായ ടിം മാക്കിയും ജോൺ കോളിൻസും.

അമേരിക്ക കേന്ദ്രമാക്കി, പൊതുജന പങ്കാളിത്തത്തോടുകൂടെയുള്ള ധനസമാഹരണത്തിലൂടെ, ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ‘’ബൈബിൾ പ്രോജക്ട്’’. ബൈബിൾ പഠിക്കുവാൻ വാഞ്ഛയോടെ കാത്തിരിക്കുന്നവർക്ക്, സങ്കീർണ്ണമായ ബൈബിൾ ആശയങ്ങൾ ലളിതവും, വ്യക്തവും, പ്രാപ്യവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആഗോള സഭയെ ലക്ഷ്യം വച്ചുകൊണ്ടാണ് ഞങ്ങൾ ഇവയെല്ലാം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഭാഷാ പണ്ഡിതർ വിവിധ ക്രൈസ്തവ സഭാ പാരമ്പര്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും, പരമാവധി വ്യക്തികളിലേക്ക് ബൈബിളിലെ ഏകീകൃത വചനശകലങ്ങൾ എത്തിക്കുകയും, അവർക്കത് അനുഭവേദ്യമാക്കുകയും വേണമെന്ന പ്രതിബദ്ധതയുടെ കാര്യത്തിൽ അവർ ഏകമനസ്കരാണ്.

ജനങ്ങൾക്ക് ബൈബിൾ പഠിക്കുവാൻ സഹായകരമായ ഇംഗ്ലീഷ്‌ ഭാഷയിലുള്ള സൗജന്യ വീഡിയോകൾ, ഞങ്ങളുടെ തിരുവചന പാണ്ഡിത്യവും - ദൃശ്യ മാധ്യമങ്ങൾ മുഖേനയുള്ള കഥാകഥനശേഷിയും സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ, ദീർഘകാല സുഹൃത്തുക്കളായ ‘’ഡോ. ടിം മാക്കി’’, ’’ശ്രീ. ജോൻ കോളിൻസ്’’ എന്നിവരായ ഞങ്ങൾ സംയുക്തമായി 2014-ൽ വീഡിയോകൾ നിർമ്മിക്കാനാരംഭിച്ചതു മുതലാണ് ഞങ്ങളുടെ പ്രവർത്തനമാരംഭിക്കുന്നത്. അക്കാലം മുതൽ തന്നെ ബൈബിൾ പ്രോജക്റ്റ് 140-ൽ അധികം വ്യക്തികളുൾപ്പെട്ട ഒരു സംഘടനയായി മാറുകയും, ലോകമെമ്പാടുമുള്ള പ്രാദേശിക ഭാഷാ പണ്ഡിതരുടെ സഹായത്തോടെ ’’50-ൽ അധികം പ്രധാന ഭാഷകളിലും’’, പ്രാദേശിക ഭാഷകളിലുമായി ആയിരക്കണക്കിന് വീഡിയോകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവചനത്തോടുള്ള ഞങ്ങളുടെ സമീപനത്തെക്കുറിച്ച് ‘’ഇവിടെ’’ നിങ്ങൾക്ക് കൂടുതലായി മനസ്സിലാക്കാവുന്നതാണ്.

ഞങ്ങളെ അകമഴിഞ്ഞു സഹായിക്കുന്ന നിങ്ങളെപ്പോലെയുള്ളവരുടെ ഒരു വലിയ സമൂഹമുള്ളതിനാലാണ് ഞങ്ങൾ നിർമ്മിക്കുന്നവയെല്ലാം തീർത്തും സൗജന്യമായി മറ്റുള്ളവർക്ക് ലഭ്യമാക്കുവാൻ കഴിയുന്നത്.

ബൈബിള്‍ പ്രോജക്ടില്‍ ചേരൂ

ഞങ്ങളെ അകമഴിഞ്ഞു സഹായിക്കുന്ന നിങ്ങളെപ്പോലെയുള്ളവരുടെ ഒരു വലിയ സമൂഹമുള്ളതിനാലാണ് ഞങ്ങൾ നിർമ്മിക്കുന്നവയെല്ലാം തീർത്തും സൗജന്യമായി മറ്റുള്ളവർക്ക് ലഭ്യമാക്കുവാൻ കഴിയുന്നത്.