ഉപയോഗ നിബന്ധനകൾ |
ബൈബിൾപ്രൊജക്റ്റ് |
പുതുക്കിയത് സെപ്റ്റംബർ, 2019 |
ബൈബിൾപ്രൊജക്റ്റിലേക്ക് സ്വാഗതം - നിങ്ങൾ ഇവിടെ സന്ദർശിച്ചതിൽ വളരെ സന്തോഷം! |
ബൈബിൾപ്രൊജക്റ്റിലൂടെ നിർമിക്കപ്പെടുന്നത് ലോകമെമ്പാടുമുള്ള ആളുകളിലും കൂട്ടായ്മകളിലും എത്തിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ബൈബിളിനെ കുറിച്ചുള്ള അറിവ് വർധിപ്പിക്കുവാനും ചർച്ചകൾക്കും മറ്റുമായി, മതപരമായി നേതൃത്വം വഹിക്കുന്നവരും മതാധ്യാപകരും ഞങ്ങളുടെ വീഡിയോകളും പോസ്റ്ററുകളും കുറിപ്പുകളും മറ്റും സൗജന്യമായി ഉപയോഗപ്പെടുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ ഉപയോഗ നിബന്ധനകൾ ("നിബന്ധനകൾ" എന്ന് പരാമർശിക്കുന്നു) ആ ലക്ഷ്യം കൈവരിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതോടൊപ്പം ഞങ്ങളുടെ സത്പേരും ഇതിലടങ്ങിയവയും, ദുരുപയോഗം ചെയ്യുന്നതും നിയമവിരുദ്ധമായി ഉപയോഗിക്കുന്നതും തടയാനും വേണ്ടിയുള്ളതാണ് അവ. ഞങ്ങളുടെ നിർമിതികൾ നിങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ, ഈ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഞങ്ങൾ അമേരിക്കയിലെ ഒറിഗോൺ എന്ന സംസ്ഥാനത്തിന്റെ നിയമപ്രകാരം ആരംഭിച്ച ലാഭരഹിത കോർപ്പറേഷനാണ്, എന്നാൽ ആഗോളതലത്തിൽ എത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ നിബന്ധനകളിൽ ഞങ്ങൾ ഞങ്ങളെത്തന്നെ "ബൈബിൾപ്രൊജക്റ്റ്" എന്നത് കൂടാതെ, "ഞങ്ങൾ", "നമ്മൾ", "ഞങ്ങളുടെ", "ടിബിപി", "ദി ബൈബിൾ പ്രൊജക്റ്റ്" എന്നെല്ലാം വിശേഷിപ്പിക്കാം. |
ഈ നിബന്ധനകളും ഒപ്പം, ഞങ്ങളുടെ സ്വകാര്യതാ അറിയിപ്പും അനുസരിച്ചായിരിക്കണം ഞങ്ങളുടെ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പേജുകൾ, ചാനലുകൾ, മറ്റേതെങ്കിലും ടിബിപി ഓൺലൈൻ സാന്നിധ്യം (സംയുക്തമായി, "വെബ്സൈറ്റ്”) എന്നിവ നിങ്ങൾ ഉപയോഗിക്കേണ്ടത്. വെബ്സൈറ്റ് ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുമ്പ് നിബന്ധനകൾ ശ്രദ്ധിച്ച് വായിക്കുക. |
സ്വീകാര്യത |
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനോ ആക്സസ് ചെയ്യാനോ ബ്രൗസ് ചെയ്യാനോ വേണ്ടി, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വെബ്സൈറ്റ്, ഇതിലടങ്ങിയവ (ചുവടെ പറഞ്ഞിരിക്കുന്നത്) എന്നിവ ഉപയോഗിക്കുമ്പോഴെല്ലാം, നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുകയും അതിന് വിധേയമായി പ്രവർത്തിക്കുമെന്ന് സമ്മതിക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് ഈ നിബന്ധനകൾ സമ്മതിക്കാനും അംഗീകരിക്കാനും കഴിയില്ലെങ്കിൽ, നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കരുത്. നിങ്ങളുടെ സമ്മതം, ബാധകമായ ഒരു നിയമപരമായ കരാർ സ്ഥാപിക്കുന്നു. വെബ്സൈറ്റും ഇതിലടങ്ങിയവയും നിങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങളും ബൈബിൾപ്രൊജക്റ്റും തമ്മിലുള്ള മുഴുവൻ കരാറും ഞങ്ങളുടെ നിബന്ധനകളിൽ അടങ്ങിയിട്ടുണ്ട്, മാത്രമല്ല നിയമം അനുവദിക്കുന്ന പരമാവധി പരിധി വരെ പ്രവർത്തിക്കാനും നിബന്ധനകൾക്കാകും. നിബന്ധനകളിലെ ഏതെങ്കിലും അവകാശമോ വ്യവസ്ഥയോ നിറവേറ്റുന്നതിലോ നടപ്പിലാക്കുന്നതിലോ ഞങ്ങൾക്ക് പരാജയം സംഭവിച്ചാൽ അത്തരം അവകാശത്തിന്റെയോ വ്യവസ്ഥയുടെയോ ഒരു എഴുതിത്തള്ളൽ ആയി അത് കണക്കാക്കില്ല. |
ഈ നിബന്ധനകളെയോ സേവനങ്ങളെയോ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, ഞങ്ങളെ webmaster@jointhebibleproject.com എന്നതിലോ (855) 700-9109 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടുക. |
അവലോകനം |
ബൈബിൾപ്രൊജക്റ്റ് ഏതെങ്കിലും പ്രത്യേക ക്രിസ്തീയ വിഭാഗത്തിന്റെ അല്ലെങ്കിൽ പാരമ്പര്യത്തിന്റെ ഭാഗമല്ല. എല്ലാ പശ്ചാത്തലത്തിലുമുള്ള ആളുകൾ അവരുടെ മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങൾ കണക്കിലെടുക്കാതെ ഞങ്ങളുടെ നിർമിതികളുടെ മൂല്യം മനസിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം ഏതെങ്കിലും പ്രത്യേക ക്രിസ്തീയ പാരമ്പര്യത്തിന്റെ സവിശേഷമായ പഠിപ്പിക്കലുകൾ പ്രോത്സാഹിപ്പിക്കുക എന്നതല്ല, മറിച്ച് ബൈബിളിന്റെ ചരിത്രപരവും സാംസ്കാരികവുമായ സന്ദർഭത്തെ ഗൗരവമായി എടുത്തുകൊണ്ടുള്ള, കാവ്യാത്മകവും വിവരണാത്മകവുമായ ബൈബിൾവായനയിൽ നിന്ന് ഉരുത്തിരിയുന്ന ദൈവശാസ്ത്രപരമായ പ്രമേയങ്ങളും ആശയങ്ങളും പര്യവേക്ഷണം ചെയ്യുക എന്നതാണ്. ബൈബിളിൻറെ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്തുകൊണ്ടുള്ള ഞങ്ങളുടെ വ്യാഖ്യാനപരവും ദൈവശാസ്ത്രപരവുമായ പ്രതിബദ്ധതകൾ ചില സന്ദർഭത്തിൽ പ്രകടമാകാം, പക്ഷേ ഞങ്ങളുടെ പ്രധാന ലക്ഷ്യം തിരുവെഴുത്തുകളുടെ കഥയും ദൈവശാസ്ത്രപരമായ അവകാശവാദങ്ങളും അവയെകൊണ്ട് സ്വയം പറയിപ്പിക്കുക എന്നതാണ്. |
ബൈബിൾ വ്യാഖ്യാനിക്കുന്നതിലും അതിനാവശ്യമായ കാര്യങ്ങളും രീതികളും ശേഖരിക്കുന്നതിലും ക്രിസ്തീയ ഏകീകരണത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ, ഒരു ആശയം തെളിയിക്കുന്നതിനായി ഇതിലടങ്ങിയ ഞങ്ങളുടെ വിവരങ്ങൾ അതിന്റെ സന്ദർഭത്തിന് ചേരാത്ത വിധം ഉപയോഗിക്കുന്ന ആളുകളെ പ്രതി ഞങ്ങൾക്ക് പ്രത്യേകം ആശങ്കയുണ്ട്. മാത്രമല്ല, ഞങ്ങൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായതുകൊണ്ട് തന്നെ, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ അവർക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടി ഇതിലടങ്ങിയ ഞങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങൾ എതിർക്കുന്നു. ഇതിലടങ്ങിയ ഞങ്ങളുടെ വിവരങ്ങളിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത്, അഥവാ ഇതിലടങ്ങിയ ആശയങ്ങളോ ഊഹങ്ങളോ നിഗമനങ്ങളോ വസ്തുതകളോ തിരുത്തുന്ന വിധം ഇതിലടങ്ങിയവ ദുരുപയോഗം ചെയ്യുന്നത്, ഈ നിബന്ധനകളെ ലംഘിക്കുന്നതാണ്. അതുവഴി, ഇതിലടങ്ങിയവ ഉപയോഗിക്കാനുള്ള നിങ്ങളുടെ അവകാശം ഇല്ലാതാകുന്നു. |
ഞങ്ങളുടെ വീഡിയോകൾ, പോസ്റ്ററുകൾ, കുറിപ്പുകൾ, പോഡ്കാസ്റ്റുകൾ, മറ്റ് ഓഡിയോ റെക്കോർഡിംഗുകൾ എന്നിവയ്ക്കും ഞങ്ങളുടെ വെബ്സൈറ്റിലും, (bibleproject.com), ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലും, ഞങ്ങളുടെ YouTube, Vimeo ചാനലുകൾ പോലുള്ള മീഡിയ സംപ്രേഷണ പേജുകളിലുമുള്ള മറ്റ് മെറ്റീരിയലുകളോ (സംയുക്തമായി, "ഇതിലടങ്ങിയവ"), മറ്റും ഉപയോഗിക്കുന്നതിൽ ഈ നിബന്ധനകൾ ബാധകമാണ്. ഇതിലടങ്ങിയവ ഈ നിബന്ധനകളിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതിന് ഒഴികെയുള്ളവയ്ക്ക് ഉപയോഗിക്കരുത്. മറ്റ് കമ്പനികൾ ടിബിപിക്ക് (സംയുക്തമായി, "സേവന ദാതാക്കൾ") ഹോസ്റ്റിംഗ് അല്ലെങ്കിൽ മറ്റ് സേവനങ്ങൾ നൽകുകയും, ഏതെങ്കിലും വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പേജുകൾ, ചാനലുകൾ അല്ലെങ്കിൽ ഇതിലടങ്ങിയവ ദൃശ്യമാകുന്ന മറ്റ് ഓൺലൈൻ ലൊക്കേഷനുകൾ എന്നിവയ്ക്ക് ആ സേവന ദാതാക്കളുടെ ഉപയോഗ വ്യവസ്ഥകൾ ബാധകമാകുകയും ചെയ്യുന്ന പക്ഷം, അവയുടെ നിബന്ധനകൾക്ക് പുറമേ ഈ നിബന്ധനകളും ബാധകമാണ്. |
വെബ്സൈറ്റ് അല്ലെങ്കിൽ ഇതിലടങ്ങിയവ കാണാനും ബ്രൗസ് ചെയ്യാനും ഉപയോഗിക്കാനും വേണ്ടി, വ്യവസ്ഥകളില്ലാതെ ഈ നിബന്ധനകൾക്ക് വിധേയരാകാൻ നിങ്ങൾ സമ്മതിക്കണം. ഈ നിബന്ധനകൾ നിങ്ങൾ സമ്മതിക്കാത്തപക്ഷം, ഇതിലടങ്ങിയവയോ വെബ്സൈറ്റോ അവർ നൽകുന്ന ഏതെങ്കിലും സേവനങ്ങളോ പ്രവർത്തനങ്ങളോ നിങ്ങൾ ഉപയോഗിക്കരുത്. |
രജിസ്ട്രേഷൻ |
ടിബിപിയുടെ പ്രോഗ്രാമുകളെയും സേവനങ്ങളെയും കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് നിങ്ങൾക്ക് നൽകുന്നു. ഈ നിബന്ധനകൾ പ്രകാരം, വാർത്താക്കുറിപ്പുകളും മറ്റ് വിവരങ്ങളും ലഭിക്കുന്നതിനും ഒരു ഓൺലൈൻ സബ്സ്ക്രിപ്ഷൻ നടത്തുന്നതിനും സംഭാവന നൽകുന്നതിനും, ഇതിലടങ്ങിയവ ആക്സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും അല്ലെങ്കിൽ വെബ്സൈറ്റിലെ മറ്റ് കാര്യങ്ങൾ ആക്സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും നിങ്ങൾക്ക് ഞങ്ങളുമായി രജിസ്റ്റർ ചെയ്യണം. ഞങ്ങളുമായി രജിസ്റ്റർ ചെയ്യുന്നതിലൂടെ, (എ) ടിബിപിയുമായി ബന്ധപ്പെട്ട് ഒരു കരാർ സൃഷ്ടിക്കാൻ നിങ്ങൾക്ക് ഉചിതമായ അധികാരവും അംഗീകാരവും ഉണ്ടെന്നും; (ബി) നിങ്ങളെക്കുറിച്ച് നിങ്ങൾ നൽകുന്ന വിവരങ്ങൾ സത്യവും കൃത്യവും നിലവിലുള്ളതും പൂർണവുമാണെന്നും; (സി) ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ക്രെഡൻഷ്യൽ, വെബ്സൈറ്റിന്റെ പരിമിതമായി ആക്സസ് ചെയ്യാവുന്ന ഭാഗങ്ങൾ ഉപയോഗിക്കാൻ മാത്രമേ നിങ്ങൾ ഉപയോഗിക്കുകയുള്ളൂവെന്നും നിങ്ങൾ സമ്മതിക്കുന്നു. വെബ്സൈറ്റിലേക്കുള്ള നിങ്ങളുടെ പ്രവേശനം ഏതെങ്കിലും കാരണത്താൽ ടിബിപി മുമ്പ് അവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു സാഹചര്യത്തിലും വെബ്സൈറ്റ് ആക്സസ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയില്ല. |
നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ടും പാസ്വേഡും ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും (അവരുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നത് ഉൾപ്പെടെ), നിങ്ങളുടെ അംഗീകാരത്തോടെയോ അല്ലാതെയോ മറ്റുള്ളവർ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും നിങ്ങൾക്കായിരിക്കും ഉത്തരവാദിത്വം. നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റുള്ളവർ ഈ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുന്നു. നിങ്ങളുടെ അക്കൗണ്ടിന്റെ അനധികൃത ഉപയോഗം മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ബൈബിൾപ്രൊജക്റ്റ് ബാധ്യസ്ഥരല്ല. |
നിങ്ങളുടെ അക്കൗണ്ടിന്റെ അനധികൃത ഉപയോഗമോ സുരക്ഷാ ലംഘനമോ ഉണ്ടായാൽ നിങ്ങൾ ഉടൻതന്നെ, webmaster@jointhebibleproject.com എന്ന വിലാസത്തിൽ, "അനധികൃത ഉപയോഗം" എന്ന വിഷയത്തോടെ ഒരു ഇ-മെയിൽ അയച്ച് ഞങ്ങളെ അറിയിക്കണം. നിങ്ങൾ ഞങ്ങളെ അറിയിക്കുകയാണെങ്കിൽപ്പോലും, നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ചെലവുകൾ ഉൾപ്പെടെ, നിങ്ങളുടെ ആക്സസ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സംഭവിക്കുന്ന ഏത് പ്രവർത്തനത്തിനും നിങ്ങൾക്കായിരിക്കും ഉത്തരവാദിത്വം. ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, വെബ്സൈറ്റിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തിലേക്കോ ഉള്ള നിങ്ങളുടെ ആക്സസ് അറിയിപ്പ് കൂടാതെ ഏത് സമയത്തും അവസാനിപ്പിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. |
ബൗദ്ധിക സ്വത്തവകാശം |
ഇതിലടങ്ങിയവയുടെ പകർപ്പവകാശങ്ങൾ, വ്യാപാരമുദ്രകൾ, മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവയും, സോഫ്റ്റ്വെയർ, ടെക്സ്റ്റ്, ഗ്രാഫിക്സ്, ലോഗോകൾ, ബട്ടൺ ഐക്കണുകൾ, ഇമേജുകൾ, ഓഡിയോ ക്ലിപ്പുകൾ, വീഡിയോ ക്ലിപ്പുകൾ, ഡാറ്റ സമാഹാരങ്ങളും ശേഖരവും, വെബ്സൈറ്റിന്റെ സമാഹാരവും മൊത്തത്തിലുള്ള രൂപകൽപ്പനയും (സംയുക്തമായി, "ബൗദ്ധിക സ്വത്തവകാശം") എന്നിവ ഉൾപ്പെടെ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന മറ്റ് ഏത് വിവരങ്ങളും ടിബിപിയുടെ ഉടമസ്ഥതയിലുള്ളതോ ലൈസൻസുള്ളതോ ആണ്. കൂടാതെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്തമാണ്. |
ടിബിപി വ്യാപാരമുദ്രകൾ |
ചില പ്രത്യേക ഉപയോഗങ്ങൾക്കായി ഇതിലടങ്ങിയ ചിലതിന്റെ പകർപ്പവകാശങ്ങൾ ഈ നിബന്ധനകൾക്ക് കീഴിൽ ലൈസൻസ് ചെയ്തിട്ടുണ്ടെങ്കിലും, ഈ നിബന്ധനകൾ നിങ്ങൾക്ക് വ്യാപാരമുദ്രയോ സേവന മാർക്ക് ലൈസൻസോ ഒരുതരത്തിലും അനുവദിച്ചിട്ടില്ല. ഞങ്ങളുടെ പേര്, ലോഗോ അല്ലെങ്കിൽ മറ്റേതെങ്കിലും ടിബിപി ഐഡന്റിഫയർ, യുഎസ് നിയമപ്രകാരമുള്ള 'പരാമർശിച്ച ന്യായമായ ഉപയോഗം' (റഫറൻഷ്യൽ ഫെയർ യൂസ്) എന്നതിന് യോഗ്യമല്ലാത്ത ഒരു തരത്തിലും നിങ്ങൾ ഉപയോഗിക്കരുത്. അതിനാൽ ടിബിപിയും ഇതിലടങ്ങിയ ഞങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആർക്കും തെറ്റിദ്ധാരണ ഉണ്ടാകുന്നില്ല. ഉദാഹരണത്തിന്, ഈ നിബന്ധനകൾ പ്രകാരം ഇതിലടങ്ങിയവ മാത്രം ഉപയോഗിക്കുന്ന ഒരാളെ ടിബിപി അംഗീകരിക്കുകയോ സ്പോൺസർ ചെയ്യുകയോ ചെയ്യുന്നു, അല്ലാതെ മറ്റൊരു കരാറിന് കീഴിലല്ല എന്നത് വ്യക്തമാകുന്നു. ഞങ്ങളുടെ വ്യാപാരമുദ്രകൾ 'പരാമർശിച്ച ന്യായമായ ഉപയോഗം' എന്നതിലപ്പുറം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പ്രത്യേക ഉപയോഗ ലൈസൻസിന് അഭ്യർഥിക്കുന്നതിന് ഞങ്ങളെ ബന്ധപ്പെടുക. അത്തരം ലൈസൻസുകൾ സാധാരണമല്ല, പക്ഷേ പ്രത്യേക സാഹചര്യങ്ങളിൽ അനുവദിച്ചേക്കാം. ഞങ്ങളുടെ ഏതെങ്കിലും മാർക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് ഞങ്ങളുടെ യോഗ്യരായ, അംഗീകൃത ഉദ്യോഗസ്ഥരിൽ ഒരാൾ ഒപ്പിട്ട ഔദ്യോഗിക രേഖാമൂലമുള്ള ഒരു ലൈസൻസ് കരാറിലൂടെ മാത്രമേ അനുവദിക്കൂ. ഏതെങ്കിലും അവകാശങ്ങൾക്ക് അനുമതി നൽകാനോ ഞങ്ങളുടെ ഏതെങ്കിലും മുദ്രകൾ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനോ മറ്റൊരു വ്യക്തിക്കും ഏജന്റിനും അധികാരമില്ല, അത്തരത്തിൽ ലഭിക്കുന്ന അനുമതിയോ അനുബന്ധ വാഗ്ദാനമോ മാർഗനിർദേശമോ അസാധുവാണ്. |
വെബ്സൈറ്റും ഇതിലടങ്ങിയവയും നിങ്ങൾ ഉപയോഗിക്കുന്നത് |
ഈ വെബ്സൈറ്റിന്റെ ഒരു ഉപയോക്താവ് എന്ന നിലയിൽ, ഈ നിബന്ധനകളിൽ വിവരിച്ചിരിക്കുന്നതുപോലെ വെബ്സൈറ്റ് ആക്സസ് ചെയ്യുന്നതിനും വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കാണുന്നതിനും വെബ്സൈറ്റിൽ സംവദിക്കുന്നതിനും നിങ്ങൾക്ക്, അസാധുവാക്കാവുന്നതും കൈമാറ്റം ചെയ്യാനാകാത്തതും എക്സ്ക്ലൂസീവ് അല്ലാത്തതുമായ ഒരു ലൈസൻസുണ്ട്. ഇൻപുട്ടുകൾ ആവശ്യമുള്ള, പരസ്പര സമ്പർക്കം പുലർത്തുന്ന ഏതെങ്കിലും ഘടകങ്ങൾ ഉൾപ്പെടെ, ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ ഇനിപ്പറയുന്നവ പ്രതിനിധീകരിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നു, (എ) നിങ്ങൾ വെബ്സൈറ്റിലേക്ക് സമർപ്പിക്കുന്ന ഏത് വിവരവും സത്യവും കൃത്യവുമാണ്; (ബി) ആ വിവരങ്ങളുടെ കൃത്യത നിങ്ങൾ നിലനിർത്തും; (സി) നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗം, ബാധകമായ ഏതെങ്കിലും നിയമമോ ചട്ടമോ നിയന്ത്രണമോ ലംഘിക്കുന്നില്ല. നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഏത് വിവരവും ഞങ്ങളുടെ സ്വകാര്യതാ അറിയിപ്പിനും വിധേയമായിരിക്കും. |
ഏതെങ്കിലും വാണിജ്യ ആവശ്യങ്ങൾക്കോ നിയമവിരുദ്ധമായ അല്ലെങ്കിൽ തെറ്റായ ഉദ്ദേശ്യങ്ങൾക്കോ നിങ്ങൾ വെബ്സൈറ്റ് ഉപയോഗിക്കരുത്. ഈ വെബ്സൈറ്റോ അതിന്റെ ഏതെങ്കിലും ഭാഗമോ ഘടകമോ (ഇതിലടങ്ങിയവ ഉൾപ്പെടെ) ഈ നിബന്ധനകൾ വ്യക്തമായി അംഗീകരിച്ചിട്ടുള്ള കാര്യങ്ങൾക്കൊഴികെ, ഉപയോഗിക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ പുനഃസംപ്രേഷണം ചെയ്യുകയോ തനിപ്പകർപ്പാക്കുകയോ വെളിപ്പെടുത്തുകയോ പ്രസിദ്ധീകരിക്കുകയോ വിൽക്കുകയോ നിയോഗിക്കുകയോ പാട്ടത്തിനുകൊടുക്കുകയോ സബ്ലൈസൻസ് ചെയ്യുകയോ മാർക്കറ്റ് ചെയ്യുകയോ കൈമാറുകയോ ഇല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഈ വെബ്സൈറ്റിന്റെയോ വെബ്സൈറ്റിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ പകർപ്പ്, പുനഃസൃഷ്ടി, വിവർത്തനം, നീക്കൽ, പരിഷ്ക്കരണം, അതിൽനിന്നുള്ള മറ്റ് നിർമിതികൾ എന്നിവ ഉണ്ടാക്കില്ല/ചെയ്യില്ല എന്നും നിങ്ങൾ സമ്മതിക്കുന്നു. വെബ്സൈറ്റിനെ നശിപ്പിക്കുന്നതും വെബ്സൈറ്റിൽ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതും മറ്റെല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുന്നു, കൂടാതെ ദുരുപയോഗം ചെയ്യുന്നയാൾ നിയമ നടപടികൾക്ക് വിധേയമാകാം. |
വീഡിയോകൾ. ഞങ്ങളുടെ ചില വീഡിയോകൾ, ഞങ്ങളുടെ www.bibleproject.com സൈറ്റിലോ അല്ലെങ്കിൽ YouTube-ലെയോ (https://www.youtube.com/user/jointhebibleproject) Vimeo-ലെയോ (https://vimeo.com/channels/1241213) ഞങ്ങളുടെ ചാനലുകളിലോ അല്ലെങ്കിൽ ഭാവിയിൽ ഞങ്ങൾ സൃഷ്ടിക്കുന്ന മറ്റ് ചാനലുകളിലോ (സംയുക്തമായി, "വീഡിയോകൾ") ഡൗൺലോഡ് ചെയ്യുന്നതിന് ലഭ്യമാണ്. നീക്കംചെയ്യാൻ ഞങ്ങൾ നിർദേശിക്കുന്നത് വരെ, ഞങ്ങളുടെ ഏതെങ്കിലും വീഡിയോയുടെ സംപ്രേഷണങ്ങൾ നിങ്ങളുടെ വെബ്സൈറ്റിലേക്കോ മൊബൈൽ ആപ്ലിക്കേഷനിലേക്കോ ഉൾപ്പെടുത്താൻ നിങ്ങൾക്ക് അനുവാദമുണ്ട്, എന്നാൽ നിങ്ങൾ ഈ നിബന്ധനകൾ കർശനമായി പാലിക്കുന്നിടത്തോളം കാലം മാത്രം, പ്രത്യേകിച്ചും, ഇനിപ്പറയുന്ന ആവശ്യകതകൾ: |
|
|
|
|
|
|
പോസ്റ്ററുകൾ. ഞങ്ങളുടെ ചില പോസ്റ്ററുകൾ www.bibleproject.com എന്ന ഞങ്ങളുടെ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നതിന് ലഭ്യമാണ് (സംയുക്തമായി, “പോസ്റ്ററുകൾ”). ഞങ്ങൾ ഈ അനുമതി പിൻവലിക്കാത്ത പക്ഷം ആ സമയം വരെ, ഞങ്ങളുടെ ഏതെങ്കിലും പോസ്റ്ററുകൾ ഡിജിറ്റലായോ സ്പര്ശനീയമായ മീഡിയയിലോ ഡൗൺലോഡ് ചെയ്യാനും പുനരുൽപ്പാദിപ്പിക്കാനും പ്രദർശിപ്പിക്കാനും നിങ്ങൾക്ക് അനുമതിയുണ്ട്, എന്നാൽ നിങ്ങൾ ഈ നിബന്ധനകൾ കർശനമായി പാലിക്കുന്നിടത്തോളം കാലം മാത്രം, പ്രത്യേകിച്ചും, ഇനിപ്പറയുന്ന ആവശ്യകതകൾ: |
|
|
|
|
ഞങ്ങൾ ഈ അനുമതി പിൻവലിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾ പോസ്റ്ററുകളുടെ എല്ലാ ഡിജിറ്റൽ ഡിസ്പ്ലേകളും നീക്കംചെയ്യുകയും സ്പര്ശനീയമായ മീഡിയയിൽ പുനഃസൃഷ്ടിച്ചിരിക്കുന്ന പോസ്റ്ററുകളുടെ വിതരണം അവസാനിപ്പിക്കുകയും വേണം. |
അടങ്ങിയിരിക്കുന്ന മറ്റ് ദൃശ്യവിവരങ്ങൾ. പോസ്റ്ററുകൾക്ക് പുറമെ ഞങ്ങളുടെ ചില കുറിപ്പുകൾ, സ്ക്രിപ്റ്റുകൾ, നിശ്ചല ദൃശ്യവിവരങ്ങൾ എന്നിവ ഞങ്ങളുടെ www.bibleproject.com സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ് (സംയുക്തമായി, "മറ്റ് ദൃശ്യവിവരങ്ങൾ"). ഞങ്ങൾ ഈ അനുമതി പിൻവലിക്കാത്ത പക്ഷം ആ സമയം വരെ, ഞങ്ങളുടെ മറ്റ് ദൃശ്യവിവരങ്ങൾ ഡിജിറ്റലായോ ഒറ്റത്തവണത്തെ സ്പർശനീയമായ മീഡിയ രൂപത്തിലോ ഡൗൺലോഡ് ചെയ്യാനും പുനർനിർമിക്കാനും പ്രദർശിപ്പിക്കാനും നിങ്ങൾക്ക് അനുമതിയുണ്ട്, എന്നാൽ നിങ്ങൾ ഈ നിബന്ധനകൾ കർശനമായി പാലിക്കുന്നിടത്തോളം കാലം മാത്രം, പ്രത്യേകിച്ചും, ഇനിപ്പറയുന്ന ആവശ്യകതകൾ: |
|
|
|
|
ഞങ്ങൾ ഈ അനുമതി പിൻവലിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾ മറ്റ് ദൃശ്യവിവരങ്ങളുടെ എല്ലാ ഡിജിറ്റൽ ഡിസ്പ്ലേകളും നീക്കംചെയ്യുകയും സ്പര്ശനീയമായ മീഡിയയിൽ പുനഃസൃഷ്ടിച്ചിരിക്കുന്ന മറ്റ് ദൃശ്യവിവരങ്ങളുടെ വിതരണം അവസാനിപ്പിക്കുകയും വേണം. |
പോഡ്കാസ്റ്റുകൾ. ഞങ്ങളുടെ ചില പോഡ്കാസ്റ്റുകളും മറ്റ് ഓഡിയോകളും ഞങ്ങളുടെ www.bibleproject.com സൈറ്റിൽ നിന്നും മറ്റ് അംഗീകൃത ഓഡിയോ സംപ്രേഷണ സേവനങ്ങളിൽ നിന്നും (സംയുക്തമായി, "ഓഡിയോകൾ") സംപ്രേഷണം ചെയ്യാൻ ലഭ്യമാണ്. ഞങ്ങളുടെ സൈറ്റിൽ നിന്നോ Apple പോഡ്കാസ്റ്റുകൾ, Google പോഡ്കാസ്റ്റുകൾ, Spotify പോലുള്ള അംഗീകൃത സേവനങ്ങളിൽ നിന്നോ (ആ അംഗീകൃത സേവനങ്ങളുടെ ഏത് ആവശ്യകതകളോടും നിങ്ങൾ പൊരുത്തപ്പെടുന്നിടത്തോളം കാലം) ആവശ്യാനുസരണം ഞങ്ങളുടെ ഓഡിയോകൾ പ്ലേ ചെയ്യാൻ നിങ്ങൾക്ക് അനുമതിയുണ്ടെങ്കിലും, ഈ നിബന്ധനകൾക്ക് കീഴിൽ ഞങ്ങളുടെ ഓഡിയോകൾ റെക്കോർഡുചെയ്യാനോ പുനർനിർമിക്കാനോ പുനഃപ്രക്ഷേപണം ചെയ്യാനോ മറ്റേതെങ്കിലും രീതിയിൽ ഉപയോഗിക്കാനോ നിങ്ങൾക്ക് അനുമതിയില്ല. മുകളിൽ അനുവദിച്ചതല്ലാതെ ഞങ്ങളുടെ ഓഡിയോകൾ നിങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ , ഒരു പ്രത്യേക ഉപയോഗ ലൈസൻസ് ക്രമീകരിക്കുന്നതിന് ഞങ്ങളുമായി ബന്ധപ്പെടുക. |
വെബ്സൈറ്റും തിലടങ്ങിയവയും നിങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ |
വെബ്സൈറ്റ് ആക്സസ് ചെയ്യുമ്പോൾ, ഈ നിബന്ധനകളിൽ അംഗീകരിച്ചിരിക്കുന്നത് പോലെയല്ലാതെ മറ്റൊരു തരത്തിലും ഇതിലടങ്ങിയ വിവരങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് അംഗീകാരമില്ല. മേൽപ്പറഞ്ഞവയിൽ പരിമിതപ്പെടാതെ, ഈ നിബന്ധനകളിൽ പ്രത്യേകമായി അനുവദിക്കാത്ത പക്ഷം, നിങ്ങൾ ഒരു കാരണവശാലും താഴെപ്പറയുന്നവ ചെയ്യാൻ പാടുള്ളതല്ല: |
|
|
|
|
|
|
|
നിങ്ങൾ ഈ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുകയാണെങ്കിൽ ഈ നിബന്ധനകളിൽ വിവരിച്ചിരിക്കുന്ന അനുമതികൾ അവസാനിപ്പിക്കും. ഈ നിബന്ധനകളിൽ വ്യക്തമായി അനുവദിക്കാത്തതും, ബൈബിൾപ്രൊജക്റ്റിന്റെ മുൻകൂട്ടി രേഖാമൂലമുള്ള അനുമതിയില്ലാത്തതുമായ വിധത്തിൽ, ഇതിലടങ്ങിയ വിവരങ്ങൾ ഉപയോഗിക്കുന്നത്, പകർപ്പവകാശ, വ്യാപാരമുദ്ര നിയമങ്ങളുടെ ലംഘനമാകാം അത് കർശനമായി നിരോധിച്ചിരിക്കുന്നു. |
ഉപയോക്തൃ സൃഷ്ടി |
ഉപയോക്തൃ സൃഷ്ടി സ്വീകരിക്കാൻ ടിബിപി തിരഞ്ഞെടുത്താൽ, അതിന് അനുവദിക്കുന്ന പരിധിവരെ, വെബ്സൈറ്റിൽ നിങ്ങളുടെ അഭിപ്രായങ്ങളും ഫോട്ടോകളും മറ്റ് വിവരങ്ങളും ("ഉപയോക്തൃ സൃഷ്ടി") പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സമർപ്പിക്കാനോ പോസ്റ്റ് ചെയ്യാനോ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. പൊതുജനങ്ങൾക്ക് അത് ആക്സസ് ചെയ്യാനും കാണാനും സാധിക്കും. ഉപയോക്തൃ സൃഷ്ടി ഏതെങ്കിലും നിങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട്, നിങ്ങൾ ഇനിപ്പറയുന്നവ പ്രതിനിധീകരിക്കുന്നു (i) ഇതിലടങ്ങിയവ നിങ്ങൾ സൃഷ്ടിച്ചതും അവയുടെ അവകാശത്തിന്റെ ഉടമസ്ഥത നിങ്ങൾക്കുള്ളതും ആണ്, അല്ലെങ്കിൽ അത് പോസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ഉടമയുടെ വ്യക്തമായ അനുമതി ഉണ്ട്, (ii) അത് മറ്റേതൊരു വ്യക്തിയുടെയോ അല്ലെങ്കിൽ എന്റിറ്റിയുടെയോ അവകാശങ്ങളിലേക്ക് കടന്നുകയറ്റം നടത്തുകയോ (പകർപ്പവകാശങ്ങൾ, വ്യാപാരമുദ്രകൾ അല്ലെങ്കിൽ സ്വകാര്യതാ അവകാശങ്ങൾ ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടാതെ) അല്ലെങ്കിൽ ഈ ഉപയോഗ നിബന്ധനകൾ അല്ലെങ്കിൽ ഞങ്ങളുടെ പോസ്റ്റ് ചെയ്ത മറ്റേതെങ്കിലും നയങ്ങൾ എന്നിവയിലുള്ള ഏതെങ്കിലും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയോ ചെ ന്നില്ല. കൂടാതെ, ഉപയോക്തൃ സൃഷ്ടിയിൽ അനുവദനീയമല്ലാത്തത്: |
|
|
|
|
|
|
|
|
|
|
|
വെബ്സൈറ്റിൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്നതും മറ്റ് ഉപയോക്താക്കൾക്ക് നൽകുന്നതുമായ വിവരങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. അപരിചിതർക്ക് നിങ്ങളെ കണ്ടെത്താനോ നിങ്ങളുടെ ഐഡന്റിറ്റി മോഷ്ടിക്കാനോ കഴിയുന്ന വിധത്തിൽ നിങ്ങളുടെ മുഴുവൻ പേര്, ടെലിഫോൺ നമ്പർ, തെരുവ് വിലാസം, ഇ-മെയിൽ വിലാസം അല്ലെങ്കിൽ നിങ്ങളെ തിരിച്ചറിയുന്ന മറ്റെന്തെങ്കിലും വിവരങ്ങൾ പരസ്യമായി പോസ്റ്റ് ചെയ്യുന്നത് ടിബിപി പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങളുടെ ഉപയോക്തൃ സൃഷ്ടിയുടെയും അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന്റെ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും. വെബ്സൈറ്റ് വഴി നിങ്ങൾ ബന്ധപ്പെടുന്ന മറ്റ് ഉപയോക്താക്കളുമായി ഇടപഴകുന്നതുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളും നിങ്ങൾ അനുമാനിക്കുന്നു, നിയമം അനുവദിക്കുന്ന പരിധിവരെ, വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഏതെങ്കിലും ഉപയോക്തൃ സൃഷ്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ക്ലെയിമുകളിൽ നിന്നും ബാധ്യതകളിൽ നിന്നും മറ്റേതെങ്കിലും ഉപയോക്താക്കളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട ക്ലെയിമുകളിൽ നിന്നും നിങ്ങൾ ഞങ്ങളെ മോചിപ്പിക്കുന്നു. |
ഉപയോക്തൃ സൃഷ്ടി എപ്പോൾ വേണമെങ്കിലും എന്ത് കാരണത്താലും അറിയിപ്പില്ലാതെ നിരീക്ഷിക്കാനും അവലോകനം ചെയ്യാനും സ്ക്രീൻ ചെയ്യാനും പോസ്റ്റ് ചെയ്യാനും നീക്കംചെയ്യാനും നിരസിക്കാനും പരിഷ്ക്കരിക്കാനും സംഭരിക്കാനുമുള്ള അവകാശം ഞങ്ങൾക്കുണ്ട്, എന്നാൽ അതിനുള്ള ബാധ്യതയില്ല. നിങ്ങളും മറ്റേതെങ്കിലും ഉപയോക്താവും തമ്മിലുള്ള തർക്കങ്ങൾ സംബന്ധിച്ച് എന്തെങ്കിലും നടപടിയെടുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്, അതേസമയം മറ്റ് ഉപയോക്താക്കളുമായുള്ള നിങ്ങളുടെ ഇടപെടലുകൾക്കോ തർക്കങ്ങൾക്കോ ഏതെങ്കിലും ഉപയോക്താവിന്റെ പ്രവൃത്തിയോ ഉദ്ദേശ്യമോ സംബന്ധിച്ച് ഞങ്ങൾക്ക് യാതൊരു ബാധ്യതയുമില്ല. വെബ്സൈറ്റിലെ നിങ്ങളുടെ പെരുമാറ്റത്തിനും മറ്റ് ഉപയോക്താക്കളുമായുള്ള നിങ്ങളുടെ ഇടപെടലുകൾക്കും നിങ്ങൾക്ക് മാത്രമാണ് ഉത്തരവാദിത്വം. |
ഉപയോക്തൃ സൃഷ്ടി ഈ നിബന്ധനകൾ ലംഘിച്ചേക്കാമെന്നോ അല്ലെങ്കിൽ ആക്ഷേപകരമാണെന്നോ ഞങ്ങൾക്ക് തോന്നുന്നതുൾപ്പെടെ, ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ ഏത് കാരണത്തിനും ഒരു അറിയിപ്പ് കൂടാതെ ഞങ്ങൾ ഉപയോക്തൃ സൃഷ്ടി നിരസിക്കുകയോ മാറ്റംവരുത്തുകയോ നീക്കംചെയ്യുകയോ ചെയ്യാം. ഞങ്ങൾ ഏതെങ്കിലും ഉപയോക്തൃ സൃഷ്ടി പ്രാമാണീകരിക്കുന്നില്ല, ഉപയോക്തൃ സൃഷ്ടിയൊന്നും ഞങ്ങളുടെ അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ ഉപദേശമോ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നില്ല. നിങ്ങളോ മറ്റേതെങ്കിലും ഉപയോക്താവോ മൂന്നാം കക്ഷിയോ വെബ്സൈറ്റിലോ വെബ്സൈറ്റിലൂടെയോ പോസ്റ്റ് ചെയ്യുന്നതോ അയയ്ക്കുന്നതോ ആയ ഏതെങ്കിലും ഉപയോക്തൃ സൃഷ്ടിക്ക് ഞങ്ങൾ ഒരു ഉത്തരവാദിത്തവും ബാധ്യതയും ഏറ്റെടുക്കുന്നില്ല, കൂടാതെ പ്രക്ഷേപണം, ആശയവിനിമയം അല്ലെങ്കിൽ ഏതെങ്കിലും ഉപയോക്താവോ മൂന്നാം കക്ഷിയോ നൽകുന്ന വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു നടപടിക്കും ഉദ്ദേശ്യത്തിനും ഞങ്ങൾ ഒരു ബാധ്യതയും ഏറ്റെടുക്കുന്നില്ല. |
വെബ്സൈറ്റ് സുരക്ഷ |
ഇനിപ്പറയുന്നവ പോലുള്ള, വെബ്സൈറ്റിന്റെ സുരക്ഷാ സവിശേഷതകൾ ലംഘിക്കുന്നതിൽ നിന്നോ ലംഘിക്കാൻ ശ്രമിക്കുന്നതിൽ നിന്നോ നിങ്ങളെ കർശനമായി വിലക്കിയിരിക്കുന്നു: |
|
|
|
|
ഏതെങ്കിലും ഉപകരണം, സോഫ്റ്റ്വെയർ അല്ലെങ്കിൽ റൂട്ടീൻ ഉപയോഗിച്ചുകൊണ്ട് വെബ്സൈറ്റിന്റെ ശരിയായ പ്രവർത്തനത്തിലോ വെബ്സൈറ്റിൽ നടത്തുന്ന ഏതെങ്കിലും പ്രവർത്തനത്തിലോ ഇടപെടുകയോ ഇടപെടാൻ ശ്രമിക്കുകയോ ചെയ്യില്ലെന്ന് നിങ്ങൾ ഇതിനാൽ സമ്മതിക്കുന്നു. പൊതുവായി ലഭ്യമായ Chrome, Firefox, Safari അല്ലെങ്കിൽ Edge പോലുള്ള മൂന്നാം കക്ഷി വെബ് ബ്രൗസറുകളും, ഈ വെബ്സൈറ്റിൽ ലഭ്യമാകുന്ന സെർച്ച് എഞ്ചിനും സെർച്ച് ഏജന്റുകളും ഒഴികെയുള്ള മറ്റേതെങ്കിലും എഞ്ചിൻ, സോഫ്റ്റ്വെയർ, ഉപകരണം, ഏജന്റ്, മറ്റ് ഉപകരണം, മെക്കാനിസം (ബ്രൗസറുകൾ, സ്പൈഡറുകൾ, റോബോട്ടുകൾ, അവതാറുകൾ അല്ലെങ്കിൽ ഇന്റലിജന്റ് ഏജന്റുകൾ ഉൾപ്പെടെ) എന്നിവ ഉപയോഗിച്ച് വെബ്സൈറ്റ് നാവിഗേറ്റ് ചെയ്യുകയോ തിരയുകയോ ഇല്ലെന്നും നിങ്ങൾ കൂടുതലായി സമ്മതിക്കുന്നു. |
നിങ്ങൾ ഞങ്ങളുടെ സിസ്റ്റമോ നെറ്റ്വർക്ക് സുരക്ഷയോ ലംഘിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സിവിൽ അല്ലെങ്കിൽ ക്രിമിനൽ ബാധ്യത നേരിടേണ്ടിവരാം. അത്തരം ലംഘനങ്ങൾ ഉൾപ്പെട്ടേക്കാവുന്ന സംഭവങ്ങളെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കും. അത്തരം ലംഘനങ്ങളിൽ ഏർപ്പെടുന്ന ഉപയോക്താക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഞങ്ങൾ നിയമ നിർവഹണ അധികാരികളുമായി ഇടപെടുകയും സഹകരിക്കുകയും ചെയ്യും. |
വെബ്സൈറ്റ് ഉപയോഗത്തിന്റെ പരിഷ്ക്കരണം, താൽക്കലിക നീക്കംചെയ്യൽ, അവസാനിപ്പിക്കൽ |
ചില സവിശേഷതകൾ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്തുകൊണ്ടോ വെബ്സൈറ്റ് പൂർണമായും അവസാനിപ്പിച്ചുക്കൊണ്ടോ, വെബ്സൈറ്റിന്റെ ഏതെങ്കിലും വശം എപ്പോൾ വേണമെങ്കിലും ഓരോ കാലത്തും, ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിലും അറിയിപ്പുകളോ ബാധ്യതകളോ ഇല്ലാതെയും, മാറ്റാനും താൽക്കാലികമായി നിർത്താനും അവസാനിപ്പിക്കാനുമുള്ള അവകാശം ഞങ്ങൾക്കുണ്ട്. ഓരോ കാലത്തും, വെബ്സൈറ്റിന്റെ ചിലഭാഗങ്ങളോ വെബ്സൈറ്റ് മുഴുവനായോ ആക്സസ് ചെയ്യുന്നത് ഞങ്ങൾ നിയന്ത്രിച്ചേക്കാം. ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ ഏതെങ്കിലും കാരണത്താലോ അല്ലാതെയോ, അറിയിപ്പോ ബാധ്യതയോ ഇല്ലാതെ, നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനോ താൽക്കാലികമായി നിർത്തുന്നതിനോ വെബ്സൈറ്റിലേക്കുള്ള നിങ്ങളുടെ ആക്സസും ഉപയോഗവും നിയന്ത്രിക്കുന്നതിനോ ഉള്ള അവകാശവും ഞങ്ങൾക്കുണ്ട്. അതനുസരിച്ച്, ഏതെങ്കിലും കാരണത്താൽ , അറിയിപ്പില്ലാതെ, വെബ്സൈറ്റിന്റെ ഏതെങ്കിലും ഭാഗമോ വെബ്സൈറ്റ് മുഴുവനായോ ഏത് സമയത്തും ഏത് കാലയളവിലും നിങ്ങൾക്ക് ലഭ്യമാകാതെ വന്നേക്കാം. |
വെബ്സൈറ്റിന്റെ ഏതെങ്കിലും ഭാഗം ഞങ്ങൾ താൽക്കാലികമായി നിർത്തുകയോ പൂർണമായി അവസാനിപ്പിക്കുകയോ ചെയ്താലും, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുകയാണെങ്കിലും, ഏതെങ്കിലും വിവരമോ ഇതിലടങ്ങിയവയോ നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല. നിങ്ങളുടെ അക്കൗണ്ടിനകത്തോ അതിനോടനുബന്ധിച്ചോ സംഭരിച്ചിരിക്കുന്ന നിങ്ങളുടെ മറ്റ് മുൻഗണനകളും താൽപ്പര്യങ്ങളും ഞങ്ങൾ ഇല്ലാതാക്കിയേക്കാം. ഞങ്ങളുടെ സെർവറുകളിൽ സംഭരിച്ചിരിക്കുന്ന നിങ്ങളുടെ ഏതെങ്കിലും വിവരങ്ങൾക്ക് നിങ്ങൾ എത്ര മൂല്യം കൽപ്പിച്ചാലും അവ ഗണ്യമാക്കാതെ ഞങ്ങൾ ഇല്ലാതാക്കുന്ന ഏതെങ്കിലും വിവരങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യാതൊന്നും തിരികെ ലഭിക്കുന്നതല്ല, മാത്രമല്ല ആ വിവരത്തിന് നിങ്ങൾ ചുമത്തുന്ന എല്ലാ മൂല്യവും ഞങ്ങൾ വ്യക്തമായി നിരാകരിക്കുകയും ചെയ്യുന്നു. |
സ്വകാര്യതയും ആശയവിനിമയവും |
സ്വകാര്യതാ അറിയിപ്പ്. ഞങ്ങളുടെ സ്വകാര്യതാ അറിയിപ്പ് നിങ്ങൾ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തുവെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ സ്വകാര്യതാ അറിയിപ്പ് അവലോകനം ചെയ്യാം. |
ഇലക്ട്രോണിക് ആശയവിനിമയത്തിനുള്ള സമ്മതം ഞങ്ങളുടെ വിവേചനാധികാരത്തിൽ ഞങ്ങൾ നിർണയിച്ച പ്രകാരം, ഇ-മെയിൽ, വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത അറിയിപ്പ് അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് മാർഗങ്ങൾ വഴി ഇലക്ട്രോണിക് രീതിയിൽ ഞങ്ങളിൽ നിന്ന് ആശയവിനിമയങ്ങൾ സ്വീകരിക്കാൻ നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾക്ക് ഒരു അറിയിപ്പോ വെളിപ്പെടുത്തലോ കരാറോ അല്ലെങ്കിൽ മറ്റ് ആശയവിനിമയമോ രേഖാമൂലം അയയ്ക്കാനുള്ള ഏതൊരു നിബന്ധനയും അത്തരം ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ നൽകുന്നത് തൃപ്തികരമാണെന്ന് നിങ്ങൾ സമ്മതിക്കുന്നു. അത്തരം ഇലക്ട്രോണിക് ആശയവിനിമയങ്ങൾക്ക് നിങ്ങളോ നിങ്ങളുടെ നെറ്റ്വർക്ക് ദാതാവോ ബാധകമാക്കിയേക്കാവുന്ന ഏതെങ്കിലും യാന്ത്രിക ഫിൽട്ടറിംഗിന് ഞങ്ങൾ ഉത്തരവാദികളല്ല. |
മൂന്നാം കക്ഷികൾ വഴി നിങ്ങളുടെ വിവരങ്ങളിലേക്കുള്ള ആക്സസ്. ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾ സൈൻ അപ്പ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ, മൂന്നാം കക്ഷികൾ നിങ്ങളെക്കുറിച്ച് ശേഖരിച്ച വിവരങ്ങൾ ആക്സസ് ചെയ്യുന്നതിന് നിങ്ങൾ ഞങ്ങൾക്ക് അനുമതി തരുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ Facebook അക്കൗണ്ട് നിങ്ങൾക്ക് ലിങ്ക് ചെയ്യാം, ആ അക്കൗണ്ടുകളിൽ നിന്ന് വിവരങ്ങൾ (നിങ്ങളുടെ മുഴുവൻ പേരും ഇമെയിലും പോലെയുള്ളവ) നേടാൻ അത് ഞങ്ങളെ അനുവദിക്കുന്നു. ആ സേവനങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ പലപ്പോഴും നിങ്ങളുടെ ക്രമീകരണത്തെയോ അവരുടെ സ്വകാര്യതാ അറിയിപ്പുകളെയോ ആശ്രയിച്ചിരിക്കുന്നു, അതിനാൽ നിങ്ങളുടെ ക്രമീകരണം പരിശോധിച്ച് ഉറപ്പാക്കുക. |
നിയന്ത്രിക്കുന്ന നിയമം |
യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഫീസുകളിൽ നിന്നാണ് ബൈബിൾപ്രൊജക്റ്റ്, വെബ്സൈറ്റ് നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്. വെബ്സൈറ്റും അതിൽ അടങ്ങിയിരിക്കുന്ന മെറ്റീരിയലുകലും ഉപയോഗിക്കുന്നത് ഉൾപ്പെടെ, അതുമായി ബന്ധപ്പെട്ട ക്ലെയിമുകൾ നിയന്ത്രിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഒറിഗൺ സ്റ്റേറ്റിന്റെയും നിയമങ്ങളാണ്. മറ്റൊരു സ്ഥലത്ത് നിന്ന് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ അത് സ്വന്തമായി മുൻകൈ എടുത്ത് ചെയ്യുകയും ബാധകമായ പ്രാദേശിക നിയമങ്ങൾ പാലിക്കുകയും വേണം. |
ഉത്തരവാദിത്വ നിരാകരണം |
ബൈബിൾപ്രൊജക്റ്റ് അതിന്റെ വെബ്സൈറ്റും ഇതിലടങ്ങിയവയും “അങ്ങനെതന്നെ” ആണ് തരുന്നത്, മാത്രമല്ല വെളിപ്പെടുത്തിയതോ സൂചിപ്പിച്ചതോ ആയ ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകളോ വാറന്റികളോ നൽകുന്നില്ല, ഇനിപ്പറയുന്നത് ഉൾപ്പെടെ, പരിധികളില്ലാത്തത്, ശീർഷകത്തിന്റെ വാറണ്ടികളോ വ്യവസ്ഥകളോ അല്ലെങ്കിൽ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള ഫിറ്റ്നസിന്റെയോ വാണിജ്യപരമായതിന്റെയോ സൂചിപ്പിക്കപ്പെട്ട വാറണ്ടികൾ, സൈറ്റുകളിലും അതിന്റെ പ്രവർത്തനത്തിലും ഇതിലടങ്ങിയവയിലും കടന്നുകയറ്റം നടത്താതിരിക്കൽ. അതിലടങ്ങിയവ കൃത്യവും പൂർണവും നിലവിലുള്ളതുമാണ് എന്ന് ടിബിപി വിശ്വസിക്കുന്നുണ്ടെങ്കിലും, സൈറ്റുകളിലെ വിവരങ്ങൾ കൃത്യവും പൂർണവും നിലവിലുള്ളതുമാണെന്ന് ടിബിപി പ്രതിപാദിക്കുകയോ വാറൻറ് നൽകുകയോ ചെയ്യുന്നില്ല. ടിബിപിക്ക് ഞങ്ങളുടെ സൈറ്റുകളുടെ ലഭ്യത ഉറപ്പുനൽകാനാവില്ല, മാത്രമല്ല ഞങ്ങളുടെ സൈറ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് പ്രത്യേക ഫലങ്ങളൊന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുമില്ല. നിങ്ങളുടെ സ്വന്തം അപകടസാധ്യതയിൽ നിങ്ങൾ ഞങ്ങളുടെ സൈറ്റുകൾ ഉപയോഗിക്കുന്നു. |
ഞങ്ങൾ, ഞങ്ങളുടെ ഏജന്റുമാർ അല്ലെങ്കിൽ പ്രതിനിധികൾ, ഉപയോക്താക്കൾ, ഞങ്ങളുടെ സൈറ്റുമായി ബന്ധപ്പെട്ടതോ അതിൽ ഉപയോഗിച്ചതോ അല്ലാത്തതോ ആയ ഏതെങ്കിലും പ്രോഗ്രാമിംഗ് അല്ലെങ്കിൽ ഉപകരണം എന്നിവ വഴി ഞങ്ങളുടെ സൈറ്റിലോ സൈറ്റിലൂടെയോ പോസ്റ്റ് ചെയ്ത ഏതെങ്കിലും വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉൾപ്പെടെയുള്ള, എന്നാൽ അതിൽ പരിമിതപ്പെടാത്ത, കാര്യങ്ങൾ സംബന്ധിച്ച് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല, വെളിപ്പെടുത്തിയതോ സൂചിപ്പിച്ചതോ ആയ വാറന്റികളൊന്നും ഞങ്ങൾ നൽകുന്നുമില്ല. ഞങ്ങളുടെ സൈറ്റുകളിൽ മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയിരിക്കാം, അതിലടങ്ങിയവ, അവയുടെ കൃത്യത, അതിലെ അഭിപ്രായങ്ങൾ എന്നിയുടെ കാര്യത്തിൽ ഞങ്ങൾ ഉത്തരവാദികളല്ല, മാത്രമല്ല ആ വെബ്സൈറ്റുകളുടെ കൃത്യതയോ പൂർണതയോ ഞങ്ങൾ അന്വേഷിക്കുകയോ നിരീക്ഷിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഞങ്ങളുടെ സൈറ്റിൽ ലിങ്ക് ചെയ്യുന്ന വെബ്സൈറ്റ് ഉൾപ്പെടുത്തിയെന്ന് കരുതി, ലിങ്ക് ചെയ്ത വെബ്സൈറ്റ് ഞങ്ങൾ അംഗീകാരിച്ചതോ സാക്ഷ്യപ്പെടുത്തിയതോ ആയി സൂചിപ്പിക്കുന്നില്ല. നിങ്ങൾ ഈ മൂന്നാം കക്ഷി സൈറ്റുകൾ ആക്സസ് ചെയ്യുമ്പോൾ, നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് നിങ്ങൾ അങ്ങനെ ചെയ്യുന്നത്. ഞങ്ങളുടെ സൈറ്റിലോ അതിലൂടെയോ പോസ്റ്റ് ചെയ്യാനിടയുള്ള മൂന്നാം കക്ഷി പരസ്യങ്ങൾക്കോ മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾക്കോ ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല, അത്തരം പരസ്യദാതാക്കൾ നൽകുന്ന സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഉത്തരവാദിത്തവും ഞങ്ങൾ ഏറ്റെടുക്കുന്നില്ല. ഞങ്ങളുടെ സൈറ്റിലെ ഏതെങ്കിലും ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ ഉൾപ്പെടെ, ഞങ്ങളുടെ സൈറ്റുകളിലെ ഏതെങ്കിലും ഉപയോക്താവിന്റെ ഏതെങ്കിലും പ്രവൃത്തികൾക്കോ വീഴ്ചകൾക്കോ (ഓൺലൈൻ ആയാലും ഓഫ്ലൈൻ ആയാലും) ഞങ്ങൾ ഉത്തരവാദികളല്ല. ഏതെങ്കിലും പിശക്, ഒഴിവാക്കൽ, തടസ്സപ്പെടുത്തൽ, ഇല്ലാതാക്കൽ, തകരാറ്, പ്രവർത്തനത്തിലോ പ്രക്ഷേപണത്തിലോ ഉള്ള കാലതാമസം, ആശയവിനിമയ മാർഗത്തിന്റെ പരാജയം, ഏതെങ്കിലും ഉപയോക്തൃ ആശയവിനിമയത്തിന്റെ മോഷണം അല്ലെങ്കിൽ നാശം അല്ലെങ്കിൽ അതിലേക്കുള്ള അനധികൃത പ്രവേശനമോ മാറ്റംവരുത്തലോ എന്നിവയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഞങ്ങൾ ഏൽക്കുന്നില്ല. ഞങ്ങളുടെ സൈറ്റുകളുമായോ അതിലെ നിങ്ങളുടെ ഉപയോഗവുമായോ (ആശയവിനിമയ ശൃംഖല അല്ലെങ്കിൽ ലൈനുകൾ, കമ്പ്യൂട്ടർ ഓൺലൈൻ സിസ്റ്റങ്ങൾ, വൈറസുകൾ അല്ലെങ്കിൽ മറ്റ് മാൽവെയർ, സെർവറുകൾ അല്ലെങ്കിൽ ദാതാക്കൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, സോഫ്റ്റ്വെയർ, ഇന്റർനെറ്റിലെ ഒപ്പം/അല്ലെങ്കിൽ ഞങ്ങളുടെ സൈറ്റുകളിലെ ട്രാഫിക്ക് തിരക്കോ സാങ്കേതിക പ്രശ്നങ്ങളോ കാരണം ഏതെങ്കിലും ഇമെയിൽ പരാജയപ്പെടൽ എന്നിവയിൽ നിന്നോ അതിലൂടെയോ ഉളവാകുന്നത് ഉൾപ്പെടെ) ബന്ധപ്പെട്ട് ഉണ്ടാകുന്നതായ ഏതെങ്കിലും പ്രശ്നങ്ങൾ, കേടുപാടുകൾ, പരിക്കുകൾ അല്ലെങ്കിൽ തകരാറുകൾ എന്നിവയ്ക്ക് ഞങ്ങൾക്ക് ഉത്തരവാദിത്വം ഇല്ല. ഞങ്ങളുടെ സൈറ്റുകളുടെ ഉപയോഗം, ഏതെങ്കിലും ഉപയോക്താക്കളുടെ പെരുമാറ്റം (ഓൺലൈൻ ആയാലും ഓഫ്ലൈൻ ആയാലും), അല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യങ്ങളിൽ, വ്യക്തിപരമായ പരിക്ക് അല്ലെങ്കിൽ മരണം ഉൾപ്പെടെയുള്ള ഏതെങ്കിലും നഷ്ടത്തിനും നാശത്തിനും യാതൊരു സാഹചര്യത്തിലും ഞങ്ങൾ ഉത്തരവാദികളായിരിക്കില്ല. ഞങ്ങളുടെ സൈറ്റുകൾ നിങ്ങൾ ഉപയോഗിച്ചതിന്റെ (അല്ലെങ്കിൽ ഉപയോഗിക്കാൻ കഴിയാത്തതിന്റെ) ഫലമായി നിങ്ങളുടെ കമ്പ്യൂട്ടർ, സോഫ്റ്റ്വെയർ, മോഡം, ടെലിഫോൺ അല്ലെങ്കിൽ മറ്റ് വസ്തുവകകൾ എന്നിവയ്ക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുന്നതിന് ഞങ്ങൾ ഉത്തരവാദികളല്ല. ഞങ്ങളുടെ സൈറ്റുകളിലൂടെ നിങ്ങൾക്ക് വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതിന് ഞങ്ങൾക്ക് നിങ്ങളോട് ബാധ്യതയില്ല. ചില വാറണ്ടികളും ഒപ്പം/അല്ലെങ്കിൽ ബാധ്യതകളും ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ ചില സംസ്ഥാനങ്ങൾ അനുവദിക്കുന്നില്ല, അതിനാൽ മുകളിലുള്ള ചില പരിമിതികളോ ഒഴിവാക്കലുകളോ നിങ്ങൾക്ക് ബാധകമല്ലായിരിക്കാം. |
ബാധ്യതാ പരിമിതി |
സവിശേഷവും പരോക്ഷവും മാതൃകാപരവും ആയത് ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടാതെ, ഞങ്ങളുടെ സൈറ്റുകളുടെയോ അവയിലടങ്ങിയ വിവരങ്ങളുടെയോ ഉപയോഗവുമായി ബന്ധപ്പെട്ടതോ അതിൽനിന്ന് ഉത്ഭവിക്കുന്നതോ ആയ ഏതെങ്കിലും വ്യക്തികളോടോ നിങ്ങളോടോ, ഒരു സാഹചര്യത്തിലും ബൈബിൾപ്രൊജക്റ്റ് അല്ലെങ്കിൽ അതിന്റെ ജീവനക്കാർ, ഡയറക്ടർമാർ, ഓഫീസർമാർ, ഏജന്റുമാർ, വിതരണക്കാർ അല്ലെങ്കിൽ മൂന്നാം കക്ഷി സേവന ദാതാക്കൾ ബാധ്യസ്ഥരിയിരിക്കില്ല. അല്ലെങ്കിൽ ഉപയോഗം, ഡാറ്റ, ലാഭം അല്ലെങ്കിൽ സൽപ്പേര് എന്നിവയുടെ നഷ്ടം, ബിസിനസ് തടസ്സപ്പെടുത്തൽ, അല്ലെങ്കിൽ കംപ്യൂട്ടറിന്റെ തകരാറോ തെറ്റായ പ്രവർത്തനമോ എന്നിവ ഉൾപ്പെടെയുള്ളതും എന്നാൽ അതിൽ പരിമിതപ്പെടാത്തതുമായ, പരിണിത നാശങ്ങളോ മറ്റ് നാശങ്ങളോ ഏതായാലും; അതിലടങ്ങിയ വിവരങ്ങൾ ഉപയോഗിക്കുന്നത്, ഉപയോഗിക്കാൻ കഴിയാത്തത്, പകർത്തൽ, പ്രദർശനം എന്നിവയിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന, കരാർ, കർശനമായ ബാധ്യത, അവഗണന, അല്ലെങ്കിൽ മറ്റ് കപട പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളതും എന്നാൽ അതിൽ പരിമിതപ്പെടാത്തതുമായ പ്രവർത്തനം, ഏതുതരത്തിൽ ഉള്ളതാണെങ്കിലും അത് ഗണ്യമാക്കാതെ. കരാർ ലംഘനം, വാറണ്ടിയുടെ ലംഘനം, അപകീർത്തിപ്പെടുത്തൽ, കർശനമായ ബാധ്യത, തെറ്റിദ്ധരിപ്പിക്കൽ, ഉൽപ്പന്നങ്ങളുടെ ബാധ്യത, നിയമലംഘനം (ചട്ടങ്ങൾ ഉൾപ്പെടെ), അവഗണന, മറ്റ് കാപട്യങ്ങൾ, അതോടൊപ്പം മൂന്നാം കക്ഷിയുടെ ക്ലെയിമുകൾ എന്നിവ ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടാതെ, എല്ലാ ക്ലെയിമുകൾക്കും ഈ പരിമിതി ബാധകമാണ്. |
മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ പരിമിതപ്പെടാതെ,ഏതെങ്കിലും ക്ലെയിമുകൾക്കായി നിങ്ങൾക്കോ ഏതെങ്കിലും വ്യക്തികൾക്കോ നൽകാൻ ബൈബിൾപ്രൊജക്റ്റിനുള്ള മൊത്തം ബാധ്യതയുടെ ആകെത്തുകയുടെ പരമാവധി എന്നത്, കഴിഞ്ഞ 12 മാസത്തിൽ നിങ്ങൾ ബൈബിൾപ്രൊജക്റ്റിന് അടച്ച തുകയായി പരിമിതപ്പെട്ടിരിക്കും. |
നഷ്ടപരിഹാരം |
(I) ഞങ്ങളുടെ നിബന്ധനകൾ ലംഘിച്ചുകൊണ്ട് നിങ്ങൾ സൈറ്റുകൾ ഉപയോഗിക്കുന്നത്, (II) ഞങ്ങളുടെ നിബന്ധനകൾ നിങ്ങൾ ലംഘിക്കുന്നത്, അല്ലെങ്കിൽ (III) നിങ്ങൾ ഞങ്ങളുടെ നിബന്ധനകളിൽ വ്യക്തമാക്കിയ പ്രസ്താവനകളും വാറന്റികളും ഏതെങ്കിലും തരത്തിൽ ലംഘിക്കുന്നത് എന്നിവ മൂലമോ അതിനോട് ബന്ധപ്പെട്ടതോ ആയ കാരണങ്ങളാൽ ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടം, ബാധ്യത, മുതൽമുടക്ക്, ചെലവ്, ക്ലെയിം, തകരാറുകൾ, അല്ലെങ്കിൽ അറ്റോർണിമാരുടെ ന്യായമായ ഫീസുകൾ ഉൾപ്പെടെയുള്ളതും അതിൽ പരിമിതപ്പെടാത്തതുമായ ആവശ്യപ്പെടൽ എന്നിവയിൽ നിന്ന് നിങ്ങൾ ഞങ്ങളെയും ഞങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ, ഞങ്ങളുടെ അഫിലിയേറ്റുകൾ, അവരുടെ ബന്ധപ്പെട്ട അംഗങ്ങൾ, ഡയറക്ടർമാർ, ഓഫീസർമാർ, ഏജന്റുമാർ, പങ്കാളികൾ, ജീവനക്കാർ എന്നിവരെ നിരുപദ്രവപരമായി ഒഴിവാക്കുമെന്നും നഷ്ടപരിഹാരം ചെയ്യുമെന്നും നിങ്ങൾ സമ്മതിക്കുന്നു. |
ഈ ഉപയോഗ നിബന്ധനകളുടെ തിരുത്തലുകൾ |
മുൻകൂട്ടി അറിയിക്കാതെ തന്നെ, ഈ പോസ്റ്റിംഗ് അപ്ഡേറ്റ് ചെയ്തുകൊണ്ട് ഈ നിബന്ധനകൾ പരിഷ്കരിക്കാനുള്ള അവകാശം ബൈബിൾപ്രൊജക്റ്റിനുണ്ട്. ഏത് സമയത്തും ഏത് കാരണത്താലും, നിങ്ങളെ മുൻകൂട്ടി അറിയിച്ചുകൊണ്ടോ അല്ലാതെയോ ഞങ്ങൾ ഈ ഉപയോഗ നിബന്ധനകൾ പരിഷ്ക്കരിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം, മാത്രമല്ല ഈ ഉപയോഗ നിബന്ധനകളിൽ വരുത്തുന്ന അത്തരം മാറ്റങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്ത ഉടൻ, പ്രാബല്യത്തിലുള്ള മുൻ ഉപയോഗ നിബന്ധനകളെ അസാധുവാക്കുകയും പകരം വയ്ക്കുകയും ചെയ്യും. ഈ നിബന്ധനകളുടെ ഏതെങ്കിലും ഭാഗം നടപ്പിലാക്കാൻ കഴിയാത്തതായി കണ്ടെത്തിയാൽ, ഈ നിബന്ധനകളുടെ ബാക്കി ഭാഗം പൂർണമായും പ്രാബല്യത്തിൽ തുടരുമെന്നും, നടപ്പിലാക്കാൻ കഴിയാത്ത ഇതര ഭാഗം ഭേദഗതി ചെയ്ത് നിയമം അനുവദിക്കുന്ന അങ്ങേയറ്റത്തെ പരിധി വരെ നടപ്പിലാക്കാൻ കഴിയുന്നതാക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു. അത്തരം ഏത് തിരുത്തലുകളും പാലിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഓരോ സമയത്തും നിലവിലുള്ള ഉപയോഗ നിബന്ധനകൾ മനസിലാക്കാനായി ഇടയ്ക്കിടെ ഈ പേജ് സന്ദർശിക്കാൻ നിങ്ങളോട് നിർദേശിക്കുന്നു. |
ക്ലാസ് നടപടി ഒഴിവാക്കൽ |
ഏതെങ്കിലും ക്ലെയിം, തർക്കം, വിവാദം എന്നിവയുമായി ബന്ധപ്പെട്ട് ബൈബിൾപ്രൊജക്റ്റിന് എതിരായ ഏതെങ്കിലും ക്ലാസ് നടപടി വ്യവഹാരം ആരംഭിക്കുന്നതിനോ അതിൽ പങ്കെടുക്കുന്നതിനോ ഉള്ള അവകാശം നിങ്ങൾ ഇതിനാൽ ഉപേക്ഷിക്കുന്നു, കൂടാതെ ബാധകമെങ്കിൽ, ബൈബിൾപ്രൊജക്റ്റിന് എതിരെയുള്ള ഏതെങ്കിലും ക്ലാസ് നടപടിക്രമം, ആരംഭിക്കാത്ത പക്ഷം, ഒഴിവാക്കാൻ നിങ്ങൾ ഇതിനാൽ സമ്മതിക്കുന്നു. |
മധ്യസ്ഥത കരാർ |
കുറിപ്പ്: ഈ മധ്യസ്ഥത കരാർ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉപയോക്താക്കൾക്ക് മാത്രമേ ബാധകമാകൂ. |
ഒരു കോടതിയിൽ അല്ലെങ്കിൽ ഒരു ജൂറിക്ക് മുമ്പാകെ അല്ലെങ്കിൽ ഒരു ക്ലെയിമിനോട് ബന്ധപ്പെട്ട് ഒരു ക്ലാസ് നടപടിയിലോ പ്രതിനിധീകരിക്കുന്ന നടപടിയിലോ പങ്കെടുക്കുന്നതിന്, ക്ലെയിമുകളെ കോടതി കയറ്റുന്നതിനുള്ള ഏത് അവകാശങ്ങളും ഉപേക്ഷിക്കാമെന്ന് നിങ്ങളും ടിബിപിയും സമ്മതിക്കുന്നു. നിങ്ങൾ കോടതിയിൽ പോയാൽ നിങ്ങൾക്ക് ഉണ്ടാകാമായിരുന്ന മറ്റ് അവകാശങ്ങൾ, ഉദാഹരണത്തിന് ഡിസ്ക്കവറിയിലേക്കുള്ള ആക്സസ്, മധ്യസ്ഥതയിൽ ലഭ്യമല്ലാതെയോ പരിമിതപ്പെടുത്തിയോ ഇരിക്കാം. |
ഈ ഉപയോഗ നിബന്ധനകളും അവയുടെ വ്യാഖ്യാനം അല്ലെങ്കിൽ അതിനാലുണ്ടാകുന്ന ലംഘനമോ അവസാനിപ്പിക്കലോ സാധുതയോ, സാധുതയെക്കുറിച്ചുള്ള തർക്കങ്ങൾ ഉൾപ്പടെ ഈ ഉപയോഗ നിബന്ധനകളുടെ ഫലമായുണ്ടാകുന്ന ബന്ധങ്ങൾ എന്നിവയിൽ നിന്നുണ്ടാകുന്നതോ അതിനോട് ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും ക്ലെയിം അല്ലെങ്കിൽ തർക്കം. ഈ മധ്യസ്ഥ വ്യവസ്ഥയുടെ (സംയുക്തമായി, "കവർ ചെയ്ത തർക്കങ്ങൾ") വ്യാപ്തി അല്ലെങ്കിൽ നടപ്പാക്കൽ, കോടതിക്ക് പകരം പ്രത്യേകമായി ബാധകമാക്കിയ, വ്യക്തിഗത മധ്യസ്ഥതയിലൂടെ തീർപ്പാക്കും. ഇത് പോർട്ട്ലാന്റിലോ ഒറിഗോണലോ കക്ഷികൾക്ക് പരസ്പരം സമ്മതമായ മറ്റൊരു സ്ഥലത്തോ വെച്ച് നടത്തപ്പെടും. അമേരിക്കൻ ആർബിട്രേഷൻ അസോസിയേഷന്റെ ("AAA") നിയമങ്ങളും നടപടിക്രമങ്ങളും പ്രകാരമാണ് മധ്യസ്ഥത നടത്തുക. ഈ മധ്യസ്ഥത കരാറിന്റെ വ്യാഖ്യാനവും നടപ്പാക്കലും ഫെഡറലൽ ആർബിട്രേഷൻ ആക്റ്റ് നിയന്ത്രിക്കുന്നു. പകരമായി, നിങ്ങളുടെ ക്ലെയിമുകൾ യോഗ്യത നേടകയും അത്തരം കോടതിയിൽ ഈ വിഷയം നിലനിൽക്കുകയും ഒരു വ്യക്തിഗത അടിസ്ഥാനത്തിൽ മാത്രം (ക്ലാസ് അല്ലാത്ത, പ്രതിനിധി ഇല്ലാത്ത) പുരോഗമിക്കുകയും ചെയ്യുന്നെങ്കിൽ, ചെറിയ ക്ലെയിമുകളുടെ കോടതിയിൽ നിങ്ങളുടെ ക്ലെയിമുകൾ അവകാശപ്പെടാം. |
ഏതെങ്കിലും മധ്യസ്ഥത തുടങ്ങുന്നതിനുമുമ്പ് തുടക്കമിടുന്ന കക്ഷി, മധ്യസ്ഥത ഫയൽ ചെയ്യാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് കുറഞ്ഞത് 60 ദിവസത്തെ മുൻകൂർ രേഖാമൂലമുള്ള അറിയിപ്പ് മറ്റേ കക്ഷിക്ക് നൽകും. ഞങ്ങളുടെ ഫയലിലുള്ള നിങ്ങളുടെ ഇ-മെയിൽ വിലാസത്തിലേക്ക് ടിബിപി അത്തരം അറിയിപ്പ് ഇ-മെയിൽ വഴി നൽകും, മാത്രമല്ല നിങ്ങൾ അത്തരം അറിയിപ്പ് webmaster@jointhebibleproject.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ വഴി നൽകണം. 'കവർ ചെയ്ത തർക്കങ്ങൾ' ഉണ്ടെങ്കിൽ, അത്തരം 60 ദിവസത്തെ അറിയിപ്പ് കാലയളവിൽ, പരസ്പര ചർച്ചകളിലൂടെ സൗഹാർദപരമായി അവ പരിഹരിക്കാൻ കക്ഷികൾ ശ്രമിക്കും. അത്തരം സൗഹാർദപരമായ ഒത്തുതീർപ്പ് പരാജയപ്പെടുകയും, അറിയിപ്പ് കാലാവധി കഴിയുകയും ചെയ്താൽ, ഏതെങ്കിലും കക്ഷികൾക്ക് മധ്യസ്ഥതയ്ക്ക് തുടക്കമിടാം. |
നിയമപ്രകാരമുള്ള കോടതിയിൽ അല്ലെങ്കിൽ ഇക്വിറ്റിയിൽ ലഭ്യമായ ഏതൊരു ആശ്വാസവും അനുവദിക്കാൻ മധ്യസ്ഥർക്ക് അധികാരമുണ്ടായിരിക്കും, കൂടാതെ മധ്യസ്ഥന്റെ(ന്മാരുടെ) ഏത് ന്യായത്തീർപ്പും അന്തിമവും ഇരുകക്ഷികൾക്കും ബാധകവുമാണ്. ഒരു മധ്യസ്ഥൻ നിർവഹിക്കുന്ന ന്യായത്തീർപ്പിന്മേലുള്ള വിധി ന്യായമായ അധികാരപരിധിയിലുള്ള ഏത് കോടതിയിലും നൽകാം. തർക്കങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്നതിനുള്ള ബാധ്യത മേൽപ്പറഞ്ഞപോലെ ഉണ്ടെന്നുവരികിലും, ന്യായമായ അധികാരപരിധിയിലുള്ള ഏത് കോടതിയിൽ നിന്നും ഏത് സമയത്തും നിരോധന ഉത്തരവോ മറ്റ് തുല്യമായ ആശ്വാസമോ തേടാനുള്ള അവകാശം ഓരോ കക്ഷിക്കും ഉണ്ടായിരിക്കും. ബാധകമായ നിയമവും ഈ ഉപയോഗ നിബന്ധനകളിലെ വ്യവസ്ഥകളും മധ്യസ്ഥൻ നടപ്പിലാക്കും, അങ്ങനെ ചെയ്യുന്നത് പരാജയപ്പെട്ടാൽ മധ്യസ്ഥ അധികാരിയുടെ പരിധിക്ക് അപ്പുറമുള്ളതായി നിരൂപിച്ച് കോടതി അവലോകനത്തിന് ഹേതുവാകും. ഏതെങ്കിലും 'കവർ ചെയ്ത തർക്കത്തെ' ഒരു ക്ലാസ്, പ്രതിനിധി അല്ലെങ്കിൽ സ്വകാര്യ അഭിഭാഷക നടപടി എന്ന നിലയിൽ നിർണയിക്കാൻ ടിബിപിക്കോ നിങ്ങൾക്കോ യോഗ്യതയില്ല. കൂടാതെ ക്ലാസ്, പ്രതിനിധി അല്ലെങ്കിൽ സ്വകാര്യ അഭിഭാഷക ജനറൽ എന്ന അടിസ്ഥാനത്തിൽ തുടരാൻ മധ്യസ്ഥന്(ന്മാർക്ക്) യാതൊരു അധികാരവുമില്ല. ഈ വിഭാഗത്തിൽ മധ്യസ്ഥ വഹിക്കാനുള്ള, കരാറിലെ ഏതെങ്കിലും വ്യവസ്ഥ നിയമവിരുദ്ധമോ നടപ്പിലാക്കാൻ കഴിയാത്തതോ ആണെന്ന് കണ്ടെത്തിയാൽ, ശേഷിക്കുന്ന മധ്യസ്ഥ നിബന്ധനകൾ പൂർണമായും സാധുതയുള്ളതും ബാധകമാകുന്നതും നടപ്പിലാക്കുന്നതുമായി തുടരും (എന്നാൽ ഒരു സാഹചര്യത്തിലും ഒരു ക്ലാസ്, പ്രതിനിധി അല്ലെങ്കിൽ സ്വകാര്യ അഭിഭാഷക ജനറൽ മധ്യസ്ഥത ഉണ്ടാകില്ല). ഈ ഉപയോഗ നിബന്ധനകളും അനുബന്ധ ഇടപാടുകളും ഫെഡറൽ ആർബിട്രേഷൻ ആക്റ്റ്, 9 യു.എസ്.സി. സെക്ഷൻ 1-16 (എഫ്എഎ) നിയന്ത്രിക്കുന്നതും അതിന് വിധേയവും ആയിരിക്കും, മറ്റ് സാഹചര്യങ്ങളിൽ ബാധകമാകുന്ന പക്ഷം, ഒറിഗൺ സ്റ്റേറ്റിന്റെ നിയമങ്ങൾ അനുസരിച്ചും ബാധകമാണ്. |