സ്വകാര്യതാ അറിയിപ്പ് |
|||||||||||||||||||||||||||
ബൈബിൾപ്രൊജക്റ്റ് |
|||||||||||||||||||||||||||
ഓഗസ്റ്റ് 2019-ൽ അപ്ഡേറ്റ് ചെയ്തത് |
|||||||||||||||||||||||||||
ആമുഖം |
|||||||||||||||||||||||||||
ബൈബിൾപ്രൊജക്റ്റ് നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതിനാൽ നിങ്ങളുടെ സെൻസിറ്റീവ് ആയ വിവരങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. thebibleproject.com, സോഷ്യൽ മീഡിയ ചാനലുകൾ, ആപ്ലിക്കേഷനുകൾ, സേവനങ്ങൾ (സംയുക്തമായി, "വെബ്സൈറ്റ്") എന്നിവ ഉൾപ്പെടെ, ഞങ്ങളുടെ വെബ്സൈറ്റുകൾ ആക്സസ് ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും, നിങ്ങളും ബൈബിൾപ്രൊജക്റ്റും അതിന്റെ അംഗങ്ങളും കോർപ്പറേറ്റ് പിതാക്കളും അനുബന്ധ സ്ഥാപനങ്ങളും (സംയുക്തമായി, "ബൈബിൾപ്രൊജക്റ്റ്", "ഞങ്ങൾ", "ഞങ്ങളുടെ," അല്ലെങ്കിൽ "ഞങ്ങൾ") തമ്മിലുള്ള ഒരു കരാറാണ് ഈ സ്വകാര്യതാ അറിയിപ്പ് ("സ്വകാര്യതാ അറിയിപ്പ്"). ഇത് ബൈബിൾപ്രൊജക്റ്റിന്റെ ഉപയോഗ നിബന്ധനകൾ നിയന്ത്രിക്കുന്നതും അതിന്റെ ഭാഗവുമാണ്. |
|||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ |
|||||||||||||||||||||||||||
ഈ സ്വകാര്യതാ അറിയിപ്പിൽ ഉപയോഗിച്ചിരിക്കുന്നത് പോലെ "വ്യക്തിഗത വിവരങ്ങൾ " എന്നതുകൊണ്ട് അർഥമാക്കുന്നത്, ഒരു വ്യക്തിയെ പ്രത്യേകാൽ തിരിച്ചറിയിക്കുന്ന വിവരങ്ങൾ (ഉദാ., പേര്, വിലാസം, ടെലിഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഉപയോക്തൃ നാമം, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നമ്പർ) എന്നോ, അല്ലെങ്കിൽ വ്യക്തിയെ നേരിട്ട് തിരിച്ചറിയിക്കുന്ന വിവരങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള, ആ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ എന്നോ ആണ്. വ്യക്തിഗത വിവരങ്ങളിൽ ഉൾപ്പെടാത്തതാണ്, (എ) മൊത്തം വിവരങ്ങൾ, അതായത്, വ്യക്തിപരമായ തിരിച്ചറിയിക്കലുകളോ മറ്റ് വ്യക്തിഗത വിവരങ്ങളോ നീക്കം ചെയ്ത,സേവനങ്ങളുടെയോ ഉപയോക്താക്കളുടെയോ ഒരു ഗ്രൂപ്പിനെയോ ഒരു വിഭാഗത്തെയോ കുറിച്ചോ, നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗത്തെ കുറിച്ചോ ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റ, അല്ലെങ്കിൽ (ബി) എളുപ്പത്തിൽ വ്യക്തിയുമായി തിരികെ ബന്ധപ്പെടുത്താൻ കഴിയാത്ത, തിരിച്ചറിയിക്കാത്ത വിവരങ്ങൾ. |
|||||||||||||||||||||||||||
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ ശേഖരണം, ഉപയോഗം, നിലനിറുത്തൽ, സംരക്ഷണം, അനാവരണം എന്നിവയിലും ടെലിഫോൺ വഴിയോ മെയിൽ വഴിയോ ഞങ്ങളുടെ ഭൗതിക ഇടങ്ങളിൽ നേരിട്ടോ ബൈബിൾപ്രൊജക്റ്റുമായി നിങ്ങളുടെ ഇടപെടലുകളിലും ഉള്ള ഞങ്ങളുടെ രീതികൾ ഈ സ്വകാര്യതാ അറിയിപ്പ് വിശദീകരിക്കുന്നു. |
|||||||||||||||||||||||||||
നിങ്ങളുടെ വിവരങ്ങളും അവ ഞങ്ങൾ കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച ഞങ്ങളുടെ നയങ്ങളും രീതികളും മനസിലാക്കാൻ ഈ നോട്ടീസ് ശ്രദ്ധാപൂർവം വായിക്കുക. |
|||||||||||||||||||||||||||
അനുമതി |
|||||||||||||||||||||||||||
വെബ്സൈറ്റ് ആക്സസ് ചെയ്യുന്നതിനാലും വെബ്സൈറ്റിൽ ഒരു ഉപയോക്തൃ പ്രൊഫൈൽ സൃഷ്ടിക്കുന്നതിനാലും ഞങ്ങളുടെ സ്റ്റുഡിയോ സന്ദർശിക്കുന്നതിനാലും അല്ലെങ്കിൽ ബൈബിൾപ്രൊജക്റ്റിന് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനാലും നിങ്ങൾ, ഈ സ്വകാര്യതാ അറിയിപ്പിനും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും താഴെ പറഞ്ഞിരിക്കുന്ന പ്രകാരം അനുമതി നൽകുന്നു. നിങ്ങളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന വിവിധ ഘട്ടങ്ങളിലെ നിങ്ങളുടെ സമ്മതം നിങ്ങളെ അറിയിക്കുവാനും സ്ഥിരീകരിക്കാനും ഞങ്ങൾ നടപടികൾ എടുക്കും. നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും നയത്തിലോ രീതിയിലോ വിയോജിപ്പുണ്ടെങ്കിൽ, ഈ വെബ്സൈറ്റിലെ ചില ഭാഗങ്ങൾ ആക്സസ് ചെയ്യാനോ അതിൽ നിന്ന് പ്രയോജനം നേടാനോ നിങ്ങൾക്ക് സാധിച്ചേക്കില്ല. |
|||||||||||||||||||||||||||
വ്യാപ്തി |
|||||||||||||||||||||||||||
ഈ സ്വകാര്യതാ അറിയിപ്പ്, ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് ബാധകമാണെന്ന് മനസിലാക്കുക: |
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
ബൈബിൾപ്രൊജക്റ്റ് പ്രവർത്തിപ്പിക്കാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ, അടങ്ങിയ വിവരങ്ങൾ, വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് വിധങ്ങളിലൂടെ നിങ്ങളെക്കുറിച്ച് ശേഖരിക്കപ്പെടുന്ന വിവരങ്ങളെ ഈ അറിയിപ്പ് ബാധിക്കുകയില്ല. |
|||||||||||||||||||||||||||
നിയമപരമായ അടിസ്ഥാനം |
|||||||||||||||||||||||||||
ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത്, (എ) ബാധകമാണെങ്കിൽ നിങ്ങളുടെ സമ്മതത്തോടെയും, അഥവാ (ബി) അങ്ങനെ ചെയ്യുന്നതിൽ ഞങ്ങൾക്ക് ഒരു നിയമാനുസൃതമായ താല്പര്യം ഉണ്ടെങ്കിലും മാത്രമാണ്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിങ്ങളുടെ സമ്മതത്തിൻറെ അടിസ്ഥാനത്തിൽ , ഞങ്ങൾ ശേഖരിക്കുകയാണെങ്കിൽ, ഏതെങ്കിലും വ്യത്യാസo ഉണ്ടായാൽ നിങ്ങളെ അറിയിക്കുകയും ആവശ്യാനുസരണം നിങ്ങളുടെ കൂടുതൽ സമ്മതം ആവശ്യപ്പെടുകയും ചെയ്യും. |
|||||||||||||||||||||||||||
കുട്ടികളുടെ സ്വകാര്യത |
|||||||||||||||||||||||||||
കുട്ടികളുടെ വ്യക്തിഗത വിവരം സംബന്ധിച്ച് കൂടുതലായ സ്വകാര്യതാ സംരക്ഷണങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ബൈബിൾപ്രൊജക്റ്റ് മനസിലാക്കുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ അവരുടെ മാതാപിതാക്കളിൽ നിന്നോ രക്ഷിതാവിൽ നിന്നോ സമ്മതം ലഭിക്കാതെ ഞങ്ങൾ അറിഞ്ഞുകൊണ്ട് ശേഖരിക്കുകയില്ല. 16 വയസ്സിൽ താഴെയുള്ള ഒരു കുട്ടി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുകയാണെങ്കിൽ, ഞങ്ങൾ കുട്ടിയുടെ രജിസ്ട്രേഷൻ സജീവമാക്കുന്നതിന് മുൻപ്, ബൈബിൾപ്രൊജക്റ്റിന് കുട്ടിയുടെ മാതാപിതാക്കളിൽ നിന്നോ രക്ഷിതാവിൽ നിന്നോ രജിസ്ട്രേഷനുള്ള സമ്മതം, ഞങ്ങളുടെ ഇമെയിൽ സ്ഥിരീകരണ പ്രക്രിയ വഴി ലഭിക്കണം. കുട്ടിയുടെ രജിസ്ട്രേഷൻ അഭ്യർഥനയ്ക്ക് 24 മണിക്കൂറിനുള്ളിൽ ബൈബിൾപ്രൊജക്റ്റിന് മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതം ലഭിച്ചില്ലെങ്കിൽ, രജിസ്ട്രേഷൻ ആവശ്യത്തിനായി കുട്ടി ഞങ്ങൾക്ക് നൽകിയ ഏത് വ്യക്തിഗത വിവരങ്ങളും മായ്ച്ചുകളയും. നിങ്ങൾ 16 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളോ രക്ഷിതാവോ ഞങ്ങളുടെ വെബ്സൈറ്റ് രജിസ്ട്രേഷനും സമ്മത പ്രക്രിയയും പൂർത്തിയാക്കിയിട്ടില്ലാത്ത പക്ഷം, നിങ്ങൾ ഈ വെബ്സൈറ്റ് ഉപയോഗിക്കരുതെന്നും വെബ്സൈറ്റിലൂടെ വാങ്ങലുകളോ സംഭാവനകളോ നടത്തരുതെന്നും വെബ്സൈറ്റിലെ പരസ്പര സമ്പർക്ക സവിശേഷതയോ അഭിപ്രായ സവിശേഷതയോ ഉപയോഗിക്കരുതെന്നും ബൈബിൾപ്രൊജക്റ്റിന് ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ നൽകരുതെന്നും ബൈബിൾപ്രൊജക്റ്റ് നിർദേശിക്കുന്നു. |
|||||||||||||||||||||||||||
ബൈബിൾപ്രൊജക്റ്റ് ഒരു 501(സി)(3) ലാഭരഹിത കോപ്പർപറേഷൻ ആണ്. അതിനാൽ കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷണ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്തുതന്നെയായിരുന്നാലും, ഇതിലടങ്ങിയ ഞങ്ങളുടെ വിവരങ്ങൾ അറിവ് പകരുന്നതാണെന്ന് കണ്ടെത്തുന്ന കുട്ടികളുടെ സ്വകാര്യത ബൈബിൾപ്രൊജക്റ്റ് വിലമതിക്കുന്നു. ഈ സ്വകാര്യതാ അറിയിപ്പിലെ എല്ലാ വ്യവസ്ഥകളും, കുട്ടികൾ ഉൾപ്പെടെ, ഈ സൈറ്റിന്റെ എല്ലാ ഉപയോക്താക്കൾക്കും ബാധകമാണ്. ഏതെങ്കിലും വെബ്സൈറ്റിൽ അല്ലെങ്കിൽ മൊബൈൽ ആപ്ലേക്കേഷനിൽ വിവരങ്ങൾ പങ്കിടുന്നതിനു മുൻപ് പ്രായപൂത്രിയാവാത്ത കുട്ടികൾ അവരുടെ മാതാപിതാക്കളുമായോ രക്ഷിതാക്കളുമായോ ബന്ധപ്പെടണം. കൂടാതെ വ്യക്തിഗത വിവരങ്ങളുടെ ഓൺലൈൻ പങ്കിടലിനെ സംബന്ധിച്ച കുടുംബത്തിലെ മാർഗരേഖ ചർച്ച ചെയ്യാൻ ഞങ്ങൾ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. |
|||||||||||||||||||||||||||
16 വയസ്സിൽ താഴെയുള്ള കുട്ടിയിൽ നിന്നോ കുട്ടിയെ കുറിച്ചോ ഉള്ള വിവരങ്ങൾ, മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതം ഇല്ലാതെ ബൈബിൾപ്രൊജക്റ്റിന് ഉണ്ടാകാമെന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ, അഥവാ നിങ്ങളുടെ കുട്ടിയെ കുറച്ച് ബൈബിൾപ്രൊജക്റ്റിനുള്ള വ്യക്തിഗത വിവരങ്ങൾ അവലോകനം ചെയ്യാനോ മായ്ച്ചു കളയുന്നതിന് അഭ്യർഥിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഞങ്ങളെ webmaster@jointhebibleproject.com അല്ലെങ്കിൽ ടോൾഫ്രീ നമ്പർ ആയ (855) 700-9109 എന്നതിൽ ബന്ധപ്പെടുക. |
|||||||||||||||||||||||||||
ഞങ്ങൾ എങ്ങനെയാണ് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ഉപയോഗിക്കുന്നത്? |
|||||||||||||||||||||||||||
ഞങ്ങളുടെ വെബ്സൈറ്റോ സ്റ്റുഡിയോയോ സന്ദർശിക്കുമ്പോൾ ചില വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ നിങ്ങളിൽ നിന്ന് ശേഖരിക്കുന്നു. ഞങ്ങൾ ഈ വിവരങ്ങൾ ശേഖരിക്കുന്നു: |
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
ഞങ്ങളുടേതിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ ഞങ്ങളുടെ വെബ്സൈറ്റിലെ ചില ഓഫറുകളും സേവനങ്ങളും ഭാഗങ്ങളും നിങ്ങൾക്ക് ആക്സസ് ചെയ്യാനാകൂ എന്നത് ശ്രദ്ധിക്കുക. ഞങ്ങളുടെ സേവനങ്ങൾ ലഭിക്കുന്നതിനായി, നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങൾ പരമാവധി പരിമിതപ്പെടുത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ പക്കൽ ഉള്ള നിങ്ങളുടെ വിവരങ്ങൾ തിരുത്താനായി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ബൈബിൾപ്രൊജക്റ്റിനെ ബന്ധപ്പെടാം. എന്നിരുന്നാലും നിങ്ങൾ ഞങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കുമ്പോൾ, അല്ലെങ്കിൽ പിന്നീട്ട് നിങ്ങളുടെ സമ്മതം പിൻവലിക്കുകയാണെങ്കിൽ , ഞങ്ങൾക്ക് മിക്കവാറും നിങ്ങളുമായി ബന്ധപ്പെടാനോ ഞങ്ങളുടെ സേവനം നൽകാനോ സാധിക്കുകയില്ല എന്നത് ശ്രദ്ധിക്കുക. |
|||||||||||||||||||||||||||
നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങൾ |
|||||||||||||||||||||||||||
നിങ്ങൾ വെബ്സൈറ്റിൽ ഞങ്ങളുമായി ഇടപഴകുകയോ ഞങ്ങളുടെ സ്റ്റുഡിയോ നേരിട്ട് സന്ദർശിക്കുകയോ ചെയ്യുമ്പോൾ ഞങ്ങൾ നിങ്ങളുടെ സമ്മതത്തോടെ വ്യക്തിഗത വിവരങ്ങൾ നേരിട്ട് ശേഖരിക്കുന്നു. നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വ്യക്തിഗത വിവരങ്ങളിൽ ഇവ ഉൾപ്പെടാം: |
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
സ്വയമേവയുള്ള ഡാറ്റ ശേഖരണ സാങ്കേതികവിദ്യകളിലൂടെ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ. |
|||||||||||||||||||||||||||
നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിൽ നാവിഗേറ്റ് ചെയ്യുമ്പോഴും ഇടപഴകുമ്പോഴും ഞങ്ങൾ, വെബ്സൈറ്റ് അപഗ്രഥനം പോലുള്ള ചില ഓട്ടോമാറ്റിക് ഡാറ്റ കളക്ഷൻ ടെക്നോളജികൾ മുഖേന നിങ്ങളുടെ ഉപകരണത്തിൻറെയും ബ്രൗസിംഗ് പ്രവർത്തനങ്ങളുടെയും രീതികളുടെയും ചില വിവരങ്ങൾ ശേഖരിക്കും. വെബ്സൈറ്റ് നിലനിറുത്താനും മെച്ചപ്പെടുത്താനുമുള്ള ഞങ്ങളുടെ നിയമാനുസൃതമായ താൽപര്യങ്ങൾ കൈവരിക്കാനും ഞങ്ങളുടെ സാമീപ്യവും വ്യാപാര ശ്രമങ്ങളും അളക്കാനുമാണ് ഞങ്ങൾ ഈ വിവരങ്ങൾ ശേഖരിക്കുന്നത്. ഓട്ടോമാറ്റിക് ഡാറ്റ കളക്ഷൻ ടെക്നോളജികൾ മുഖേന ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളിൽ ഇവ ഉൾപ്പെടുന്നു: |
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
ഞങ്ങൾ സ്വയമേവ ശേഖരിക്കുന്ന വിവരങ്ങളിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടും, അല്ലെങ്കിൽ ഞങ്ങൾ ആ വിവരങ്ങൾ നിലനിർത്തുകയോ ഞങ്ങൾ മറ്റു വിധങ്ങളിൽ ശേഖരിക്കുന്നതോ മൂന്നാം കക്ഷികളിൽ നിന്ന് ലഭ്യമാകുന്നതോ ആയ വ്യക്തിഗത വിവരങ്ങളുമായി അത് ബന്ധപ്പെടുത്തുകയോ ചെയ്തേക്കാം. സൈറ്റ് സന്ദർശകരെയും ട്രാഫിക്കിനെയും കുറിച്ചുള്ള മൊത്തത്തിലുള്ള വിവരങ്ങളുമായി ഈ വിവരങ്ങൾ ലയിപ്പിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ അജ്ഞാതവും സാങ്കേതികവുമായ വിവരങ്ങൾ ഈ ഖണ്ഡികയിൽ പറഞ്ഞപ്രകാരം ബൈബിൾപ്രൊജക്റ്റ് ശേഖരിച്ച് ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഉടനടി വെബ്സൈറ്റ് വഴി നിറുത്തുക. അല്ലെങ്കിൽ "നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കുക" എന്നതിൽ പറഞ്ഞിരിക്കുന്നത് പോലെ ഞങ്ങളുമായി ബന്ധപ്പെടുക. |
|||||||||||||||||||||||||||
മറ്റ് വെബ്സൈറ്റുകളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ |
|||||||||||||||||||||||||||
ഞങ്ങളുടെ സോഷ്യൽ മീഡിയ പരസ്യങ്ങളുടെയും പോസ്റ്റുകളുടെയും ഗുണമേന്മ അളക്കുന്നതിനായുള്ള ഞങ്ങളുടെ നിയമാനുസൃതമായ താൽപര്യം കൈവരിക്കുന്നതിന്, സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലിൽ നിന്ന് (ഉദാ., Facebook, YouTube അല്ലെങ്കിൽ Twitter) ഞങ്ങളുടെ വെബ്സൈറ്റിലേക്ക് വരുന്നവരുടെ എണ്ണം ബൈബിൾപ്രൊജക്റ്റ് നിരീക്ഷിക്കുന്നു. നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റിൽ നിന്ന് ആക്സസ് ചെയ്യുകയാണെങ്കിൽ, അഥവാ നിങ്ങൾ ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുമായി ബന്ധപ്പെട്ട് നിങ്ങളുടെ അക്കൗണ്ട് ഞങ്ങളുമായി ബന്ധപ്പെടുത്താൻ സമ്മതിക്കുകയാണെങ്കിൽ അത്തരം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റിൽ നിന്നും ഞങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചേക്കാവുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ, BP നിയന്ത്രിക്കുകയോ മേൽനോട്ടം വഹിക്കുകയോ ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കുക. എങ്ങനെയാണ് സോഷ്യൽ മീഡിയ സൈറ്റുകൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയോ പ്രക്രിയ നടത്തുകയോ ചെയ്യുന്നത് എന്നതിനെപ്പറ്റിയുള്ള ഏതെങ്കിലും ചോദ്യം ഉണ്ടെങ്കിൽ സോഷ്യൽ മീഡിയ ദാതാവുമായി ബന്ധപ്പെടുക. ഞങ്ങൾ നിങ്ങളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിവരങ്ങളുമായി ഈ വിവരങ്ങൾ സൂക്ഷിച്ചുവെച്ചേക്കും. |
|||||||||||||||||||||||||||
നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാവുന്ന മറ്റു രീതികൾ |
|||||||||||||||||||||||||||
ഞങ്ങൾ നിങ്ങളിൽ നിന്ന് ശേഖരിക്കുന്നതോ നിങ്ങളെ കുറിച്ചുള്ളതോ ആയ വ്യക്തിഗത വിവരങ്ങളും ഇനിപ്പറയുന്നവയ്ക്ക് ഉപയോഗിച്ചേക്കാം: |
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
നിങ്ങൾക്ക് താൽപര്യമുള്ള പരസ്യങ്ങളോ ഓഫറുകളോ തിരിച്ചറിയാൻ സഹായിക്കുന്നതിന്, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ നിങ്ങളുടെ വെബ്സൈറ്റിലെ നിങ്ങളുടെ പ്രവർത്തനങ്ങളോ (ഉദാ., ക്ലിക് സ്ട്രീം വിവരം, ബ്രൗസർ തരം, സമയം, തീയതി, ക്ലിക്ക് ചെയ്ത വിഷയം, സ്ക്രോൾ ചെയ്ത വിഷയം) ശേഖരിക്കാനും അപഗ്രഥിക്കാനും ആയി ബൈബിൾപ്രൊജക്റ്റ് ഒരു കുക്കി അല്ലെങ്കിൽ മൂന്നാം കക്ഷി വെബ് ബീക്കൺ ഉപയോഗിക്കുന്നു. നിങ്ങളുടെ ഓൺലൈൻ പ്രവർത്തനമനുസരിച്ചുള്ള അനുയോജ്യമായ വിവരങ്ങളും പരസ്യവും നൽകാനായി ബൈബിൾപ്രൊജക്റ്റ് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കേണ്ട എന്നാണ് നിങ്ങളുടെ മുൻഗണനയെങ്കിൽ, നിങ്ങൾക്ക് ആശയവിനിമയത്തിൽ നിന്ന് പിൻവാങ്ങൽ എന്നതിലുള്ള നിർദേശങ്ങൾ പിന്തുടർന്ന് ഓൺലൈൻ പ്രവർത്തനമനുസരിച്ചുള്ള പരസ്യങ്ങളിൽ നിന്ന് പിൻവാങ്ങാo. |
|||||||||||||||||||||||||||
ഞങ്ങൾ സേവനങ്ങളിൽ നിന്ന് നിങ്ങളെപ്പറ്റി ശേഖരിക്കുന്ന വിവരങ്ങൾ, മൂന്നാം കക്ഷിയുടെ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന മറ്റ് വിവരങ്ങളോടൊപ്പം ചേർത്തേക്കാം. വ്യത്യസ്ത ഉദാഹരണങ്ങളിൽ ഒന്ന് പറഞ്ഞാൽ, ഞങ്ങളുടെ രേഖയിലുള്ള നിങ്ങളുടെ അക്കൗണ്ട് ശരിയായതാണെന്ന് ഉറപ്പാക്കാൻ, ഞങ്ങൾ ഒരു വിലാസ മാറ്റമോ മറ്റു ലിസ്റ്റ് ചെയ്ത സേവങ്ങളോ ഉപയോഗിച്ചേക്കാം. |
|||||||||||||||||||||||||||
നിങ്ങളുടെ വിവരങ്ങൾ അനാവരണം ചെയ്യുന്നത് |
|||||||||||||||||||||||||||
ബൈബിൾപ്രൊജക്റ്റ് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷിക്ക് വിൽക്കുകയില്ല. ഞങ്ങൾ ശേഖരിക്കുന്നതോ അല്ലെങ്കിൽ നിങ്ങൾ നൽകുന്നതോ ആയ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ഈ സ്വകാര്യതാ അറിയിപ്പിൽ വിവരിച്ചിരിക്കുന്നത് പോലെ ഞങ്ങൾ ഇനിപ്പറുന്നവയ്ക്ക് അനാവരണം ചെയ്തേക്കാം: |
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ഞങ്ങൾ ഇനിപ്പറയുന്നവയ്ക്ക് അനാവരണം ചെയ്തേക്കാം: |
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
|
|||||||||||||||||||||||||||
മൊത്തത്തിലുള്ള വിവരം |
|||||||||||||||||||||||||||
ഞങ്ങൾ മൊത്തത്തിലുള്ളതോ തിരിച്ചറിയിക്കപ്പെടാത്തതോ ആയ വിവരങ്ങൾ തടസ്സമില്ലാതെ പങ്കിടും. ഞങ്ങൾ പങ്കിടുന്ന വിവരം നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയിക്കില്ല. എന്നിരുന്നാലും മൂന്നാം കക്ഷികളുടെ പക്കലുള്ളതോ അവർക്ക് മറ്റ് മൂന്നാം കക്ഷികളിൽ നിന്ന് ലഭിച്ചതോ ആയ നിങ്ങളെ കുറിച്ചുള്ള മറ്റ് ഡാറ്റയുമായി ഈ മൊത്തത്തിലുള്ള വിവരങ്ങൾ കൂട്ടി യോജിപ്പിക്കാൻ കഴിയും എന്നൊരു സാധ്യത ഉണ്ട്. അങ്ങനെ അവർക്ക് നിങ്ങളെ വ്യക്തിഗതമായി തിരിച്ചറിയാൻ കഴിഞ്ഞേക്കും. |
|||||||||||||||||||||||||||
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കുന്നത് |
|||||||||||||||||||||||||||
നിങ്ങൾ യൂറോപ്യൻ യൂണിയനിലെ ഒരു നിവാസി ആണെങ്കിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെ സംബന്ധിച്ച് നിങ്ങൾക്ക് ചില കൂടുതൽ അവകാശങ്ങൾ ഉണ്ട്. ഞങ്ങളെ (855) 700-9109 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ webmaster@jointhebibleproject.com -ൽ ഇമെയിൽ അയയ്ക്കുകയോ ചെയ്തുകൊണ്ട് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ ഉപയോഗത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നേടാനും ഈ അവകാശങ്ങൾ വിനിയോഗിക്കാനും അല്ലെങ്കിൽ ആശങ്കകൾ പ്രകടിപ്പിക്കാനും നിങ്ങൾക്ക് കഴിയും. |
|||||||||||||||||||||||||||
ഈ അവകാശങ്ങളിൽ ഏതെങ്കിലും നടപ്പാക്കാനുള്ള നിങ്ങളുടെ അഭ്യർഥന പൂർണമായി ലഭിച്ചുകഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ഞങ്ങൾ നിറവേറ്റും. ആ വിവരങ്ങളിൽ ഉൾക്കൊള്ളുന്ന ഏതെങ്കിലും തെറ്റുകൾ തിരുത്താനുള്ള അവകാശവും നിങ്ങൾക്കുണ്ട്. നിങ്ങളുടെ അഭ്യർഥന നിറവേറ്റുന്നതിന് മുൻപ് ബൈബിൾപ്രൊജക്റ്റിന് നിങ്ങളുടെ തിരിച്ചറിയൽ പരിശോധിക്കാനുള്ള നിയമപരമായ കടപ്പാടുണ്ട്. അതിനായി നിങ്ങളിൽ നിന്ന് കൂടുതൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കേണ്ടി വന്നേക്കും. |
|||||||||||||||||||||||||||
മെയിലിലൂടെ ഈ വിലാസത്തിൽ, ബൈബിൾപ്രൊജക്റ്റ് 501 SE 14-ാം അവന്യൂ പോർട്ട്ലാൻഡ്, OR 97214 |
|||||||||||||||||||||||||||
കാലിഫോർണിയ സ്വകാര്യതാ അവകാശങ്ങൾ |
|||||||||||||||||||||||||||
ബൈബിൾപ്രൊജക്റ്റ് അതിന്റെ ഷെയർഹോൾഡർമാരുടെയോ മറ്റു ഉടമസ്ഥരുടെയോ ലാഭത്തിനോ സാമ്പത്തിക പ്രയോജനത്തിനോ വേണ്ടി സംഘടിപ്പിക്കപ്പെട്ടതോ പ്രവർത്തിക്കുന്നതോ അല്ലാത്തതിനാൽ, ഞങ്ങൾ കാലിഫോർണിയ ഉപഭോക്തൃ സ്വകാര്യതാ ആക്റ്റ് ("CCPA"; Ca. സിവിൽ കോഡ് വകുപ്പുകൾ 1798.100 - 1798.199) അനുവർത്തിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും സേവന ദാതാക്കളുമായോ മൂന്നാം കക്ഷികളുമായോ ഉള്ള ഞങ്ങളുടെ ചില കരാറുകൾക്ക് CCPA-യുമായി അനുവർത്തിക്കേണ്ടത് ആവശ്യമാണ്. കാലിഫോർണിയയിൽ താമസിക്കുന്ന ഞങ്ങളുടെ വെബ്സൈറ്റ് ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട് ചില അവകാശങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, (എ) നിങ്ങളെപ്പറ്റി ഞങ്ങൾ ശേഖരിച്ച വ്യക്തിഗത വിവരങ്ങളുടെ വിഭാഗങ്ങൾ വിശദീകരിക്കുന്ന വിവരങ്ങളും ആ വിവരങ്ങൾ ഒരു മൂന്നാം കക്ഷിക്ക് വിൽപ്പന നടത്തിയോ എന്ന വിവരങ്ങളും ലഭിക്കാനുള്ള അവകാശം; (ബി) ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിട്ട, മൂന്നാം കക്ഷികളുടെ വിഭാഗങ്ങളുടെ ഒരു പട്ടിക ലഭിക്കാനുള്ള അവകാശം; (സി) നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ വിൽക്കുന്നുണ്ടെങ്കിൽ ഞങ്ങളോട് അങ്ങനെ മൂന്നാം കക്ഷിക്ക് വിൽക്കരുതെന്ന് നിർദേശിക്കാനുള്ള അവകാശം; കൂടാതെ (ഡി) നിങ്ങളുടെ സ്വാകാര്യതാ അവകാശങ്ങൾ നിങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നത് ഗണ്യമാക്കാതെ തുല്യ സേവനം ലഭിക്കാനുള്ള അവകാശം. |
|||||||||||||||||||||||||||
കൂടാതെ, കാലിഫോർണിയ സിവിൽ കോഡ് വകുപ്പുകൾ 1798.83-1798.84, അംഗങ്ങൾക്ക് ഒപ്പം/അല്ലെങ്കിൽ മൂന്നാം കക്ഷികൾക്ക് മാർക്കറ്റിംഗ് ആവശ്യത്തിനായി പങ്കിടുന്ന വ്യക്തിഗത വിവരങ്ങളുടെ വിഭാഗങ്ങൾ തിരിച്ചറിയിക്കുന്ന ഒരു അറിയിപ്പ് ഞങ്ങളോട് ആവശ്യപ്പെടാനും, അത്തരം അംഗങ്ങളെ ഒപ്പം/അല്ലെങ്കിൽ മൂന്നാം കക്ഷികളെ ബന്ധപ്പെടേണ്ട വിവരങ്ങൾ നൽകാനും കാലിഫോർണിയ നിവാസികളെ അധികാരപ്പെടുത്തുന്നു. |
|||||||||||||||||||||||||||
നിങ്ങൾ ഒരു കാലിഫോർണിയ നിവാസിയാണെങ്കിൽ, ബാധകമായ കാലിഫോർണിയ നിയമ പ്രകാരം നിങ്ങൾക്കുള്ള അവകാശങ്ങൾ നടപ്പാക്കാനോ ഈ സ്വകാര്യതാ അറിയിപ്പിന്റെ ഒരു പകർപ്പ് അഭ്യർഥിക്കാനോ ആഗ്രഹമുണ്ടെങ്കിൽ, (855) 700-9109 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ webmaster@jointhebibleproject.com-ൽ 'കാലിഫോർണിയ സ്വകാര്യതാ അറിയിപ്പിനുള്ള അഭ്യർഥന' എന്ന ശീർഷകത്തോടെ ഒരു മെയിൽ അയയ്ക്കുക. |
|||||||||||||||||||||||||||
ആശയവിനിമയയങ്ങൾ ഒഴിവാക്കൽ |
|||||||||||||||||||||||||||
നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ നിങ്ങളുമായി ആശയവിനിമയത്തിൽ ഏർപ്പെടുകയുള്ളൂ . ഞങ്ങളുടെ ഏതെങ്കിലും ഇമെയിലിന്റെ താഴെ കൊടുത്തിരിക്കുന്ന "അൺസബ്സ്ക്രൈബ്" ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബൈബിൾപ്രൊജക്റ്റ് നിങ്ങൾക്ക് അയയ്ക്കുന്ന ആശയവിനിമയങ്ങൾ പരിഷ്കരിക്കാനോ പരിമിതപ്പെടുത്താനോ കഴിയും. നിങ്ങൾക്ക് ഞങ്ങളെ നേരിട്ട് (855) 700-9109 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം, അല്ലെങ്കിൽ webmaster@jointhebibleproject.com-ൽ ഇമെയിൽ അയയ്ക്കാം. നിങ്ങളുടെ മുഴുവൻ പേരും ഇമെയിൽ വിലാസവും മെയിലിംഗ് വിലാസവും ലഭിക്കാൻ നിങ്ങൾ പ്രത്യേകിച്ച് ആഗ്രഹിക്കാത്ത വിവരങ്ങളും ഉറപ്പായും ഉൾപ്പെടുത്തുക. വേണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു പ്രസ്താവന ഞങ്ങൾക്കുള്ള നിങ്ങളുടെ സന്ദേശത്തിൽ ഉപയോഗിക്കാം. |
|||||||||||||||||||||||||||
|
|||||||||||||||||||||||||||
ഉൽപ്പന്നങ്ങളെയോ സേവനങ്ങളെയോ സംബന്ധിച്ച കാലികമായ കാറ്റലോഗുകളും മെയിലുകളും, പ്രത്യേക പ്രൊമോഷനുകൾ, അല്ലെങ്കിൽ വരാൻ പോകുന്ന ഇവെന്റുകൾ എന്നിവ പോലുള്ള നേരിട്ടുള്ള മെയിൽ പരസ്യങ്ങൾ ലഭിക്കാൻ എനിക്ക് താൽപര്യം ഇല്ല. |
|||||||||||||||||||||||||||
സിഗ്നലുകൾ ട്രാക്ക് ചെയ്യരുത്. |
|||||||||||||||||||||||||||
ട്രാക്ക് ചെയ്യരുത് എന്നത് അവരുടെ വെബ് ബ്രൗസറുകളിൽ ഉപയോക്താവിന് ക്രമീകരിക്കാനാവുന്ന ഒരു സ്വകാര്യ മുൻഗണനയാണ്. ട്രാക്ക് ചെയ്യരുത് എന്ന സിഗ്നൽ ഒരു ഉപയോക്താവ് ഓൺ ചെയ്യുകയാണെകിൽ, ആ ഉപയോക്താവിനെ ട്രാക്ക് ചെയ്യരുത് എന്ന് അഭ്യർഥിച്ചുകൊണ്ടുള്ള ഒരു സന്ദേശം വെബ്സൈറ്റുകളിലേക്ക് ബ്രൗസർ അയയ്ക്കും. ട്രാക്ക് ചെയ്യരുത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾക്ക്, www.allaboutdnt.org സന്ദർശിക്കുക. ട്രാക്ക് ചെയ്യരുത് എന്ന ബ്രൗസർ ക്രമീകരണത്തോടും സിഗ്നലുകളോടും thebibleproject.com ഇപ്പോൾ പ്രതികരിക്കുന്നില്ല. കൂടാതെ, ഞങ്ങളുടെ വെബ്സൈറ്റിലെ സന്ദർശകരെ ട്രാക്ക് ചെയ്യാൻ, ഇന്റെർനെറ്റിന് സാധാരണയായുള്ള മറ്റു സാങ്കേതിക വിദ്യകൾ ഉപയോഗിച്ചേക്കാം. ട്രാക്ക് ചെയ്യരുത് സിഗ്നൽ നിങ്ങൾ ഓഫ് ആക്കിയാലും നിങ്ങളെക്കുറിച്ചും നിങ്ങളുടെ ഇന്റർനെറ്റ് പ്രവർത്തന രീതിയെക്കുറിച്ചും ഉള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്, ഞങ്ങളോ മൂന്നാം കക്ഷികളോ ആ ടൂളുകൾ ഉപയോഗിച്ചേക്കാം. |
|||||||||||||||||||||||||||
യു.എസ്. സ്വകാര്യതാ നിയമങ്ങൾ |
|||||||||||||||||||||||||||
ഈ വെബ്സൈറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുനിന്നാണ് നിങ്ങൾ ഈ വെബ്സൈറ്റ് സന്ദർശിക്കുന്നതെങ്കിൽ നിങ്ങളെപ്പറ്റി ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന് അകത്തുള്ള സെർവറുകളിലേക്ക് അയയ്ക്കപ്പെടും. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്വകാര്യതാ നിയമങ്ങൾ നിങ്ങളുടെ ന്യായാധികാരത്തെ അപേക്ഷിച്ച് അത്ര സുരക്ഷിതമായിരിക്കില്ല. നിങ്ങളെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങളെ അനുവദിക്കുന്നതിലൂടെ, ഈ സ്വകാര്യതാ അറിയിപ്പിൽ വിവരിച്ചിരിക്കുന്നത് പോലെ നിങ്ങളുടെ സ്വകാര്യതാ വിവരങ്ങൾ കൈമാറാനും പ്രോസസ് ചെയ്യാനും നിങ്ങൾ അനുമതി നൽകുന്നു. |
|||||||||||||||||||||||||||
ഡാറ്റാ സുരക്ഷിതത്വം |
|||||||||||||||||||||||||||
ആകസ്മികമായ നഷ്ടം, അനധികൃത ആക്സസ്, ഉപയോഗം, തിരുത്തൽ, വെളിപ്പെടുത്തൽ എന്നിവയിൽ നിന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരിരക്ഷിക്കാൻ ഓൺലൈനായും ഓഫ്ലൈനായും വാണിജ്യപരമായി സാധ്യമായ നടപടികൾ ഞങ്ങൾ നടപ്പാക്കിയിട്ടുണ്ട്. നിങ്ങളുടെ പൊതുവായതല്ലാത്ത വ്യക്തിഗത വിവരങ്ങൾ പരിരക്ഷിക്കുന്നതിന് ഭൗതികപരവും ഇലക്ട്രോണിക്പരവും നടപടിക്രമപരവുമായ സുരക്ഷാ മുൻകരുതലുകൾ ഞങ്ങൾ നിലനിർത്തുന്നു. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മുതൽ സമ്പർക്ക വിവരങ്ങൾ വരെ ഞങ്ങളുടെ ഇൻ-ഹൗസ് സ്റ്റോറേജിൽ പരിമിതപ്പെടുത്തുന്നതും, ഇൻഡസ്ട്രി സ്റ്റാൻഡേർഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് ആ ഡാറ്റ സുരക്ഷിതമാക്കുന്നതും ഈ സുരക്ഷാനടപടികളിൽ ഉൾപ്പെടുന്നു. പേയ്മെന്റ്, ഫിനാൻഷ്യൽ വിവരങ്ങൾ ഹോസ്റ്റ് ചെയ്യുന്നത്, പേയ്മെന്റ് കാർഡ് ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് അനുവർത്തിക്കുന്ന ഒരു ഹോസ്റ്റിംഗ് ദാതാവിലാണ്. എല്ലാ വ്യക്തിഗത വിവരങ്ങളും ഞങ്ങൾ അന്തർദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു സേവന ദാതാവിന്, അത് സംഭരിക്കാനും നിലനിറുത്താനുമായി സെക്യൂരിറ്റി ടോക്കൺ വഴി കൈമാറ്റം ചെയ്യുന്നു. നിങ്ങളെ കുറിച്ച് ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ സംരക്ഷിക്കുന്നത് മെച്ചപ്പെടുത്താനും ആ വിവരത്തിന്റെ സത്യനിഷ്ഠ ഉറപ്പാക്കുന്നതിനുമായി ഞങ്ങളുടെ സാങ്കേതികവിദ്യ അപ്ഡേറ്റ് ചെയ്ത് പരിശോധിക്കുന്നു. |
|||||||||||||||||||||||||||
നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷയും ഭദ്രതയും നിങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റിൻറെ ചില ഭാഗങ്ങൾ ആക്സസ് ചെയ്യാൻ ഞങ്ങൾ പാസ്വേഡ് നൽകിയിട്ടുണ്ടെങ്കിൽ (അഥവാ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ) ഈ പാസ്വേഡ് രഹസ്യമായി സൂക്ഷിക്കാനുള്ള ചുമതല നിങ്ങളുടേതാണ്. നിങ്ങളുടെ പാസ്വേഡ് ആരുമായും പങ്കുവെക്കരുതെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ നിങ്ങളുടെ സന്ദർശനം അവസാനിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ട് ലോഗ് ഓഫ് ചെയ്യാനും ബ്രൗസർ വിൻഡോ അടയ്ക്കാനും ഓർമിക്കുക. മറ്റുള്ളവർ നിങ്ങളുടെ അക്കൗണ്ടിൽ പ്രവേശിക്കുന്നത് തടയുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്, പ്രത്യേകിച്ച് നിങ്ങൾ കമ്പ്യൂട്ടർ മറ്റൊരാളുമായി പങ്കിടുകയാണെങ്കിൽ അഥവാ പൊതുസ്ഥലത്തെ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുകയാണെങ്കിൽ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരും അവരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും വെളിപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തണം. നിങ്ങൾ പൊതു ഇടങ്ങളിൽ പങ്കിടുന്ന ഉപയോക്തൃ സൃഷ്ടിയും മറ്റ് വിവരങ്ങളും വെബ്സൈറ്റ് ഉപയോഗിക്കുന്ന ആർക്കും കാണാനാകും . |
|||||||||||||||||||||||||||
നിർഭാഗ്യവശാൽ, വിവരങ്ങൾ ഇന്റർനെറ്റ് വഴി അയയ്ക്കുന്നത് പൂർണമായും സുരക്ഷിതമല്ല. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾ പരാമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അനധികൃതമായി മൂന്നാം കക്ഷികൾ ഞങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ദുർബലപ്പെടുത്തുകയോ പൊതുവല്ലാത്ത വ്യക്തിഗത വിവരങ്ങൾ അനുചിതമായി ഉപയോഗിക്കുകയോ ചെയ്താൽ, ഞങ്ങളുടെ വെബ്സൈറ്റിലൂടെ കൈമാറുന്ന നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് ഉറപ്പാക്കാൻ കഴിയില്ല. ഏത് വ്യക്തിഗത വിവരങ്ങളും അയയ്ക്കുന്നത് നിങ്ങളുടെ മാത്രം റിസ്കിൽ ആണ്. വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും സ്വകാര്യതാ ക്രമീകരണത്തിലോ സുരക്ഷാ നടപടികളിലോ ഉള്ള കൃത്രിമത്വത്തിനു ഞങ്ങൾ ഉത്തരവാദികളല്ല. ഐഡന്റിറ്റി മോഷണത്തിന് എതിരെ സ്വയം സംരക്ഷിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാനാവുമെന്ന വിവരങ്ങൾക്കായി, ഫെഡറൽ ട്രേഡ് കമ്മീഷൻറെ വെബ്സൈറ്റ് കാണുക. |
|||||||||||||||||||||||||||
മൂന്നാം കക്ഷികളുടെ വെബ്സൈറ്റുകളും പരസ്യവും. |
|||||||||||||||||||||||||||
ഈ സ്വകാര്യതാ അറിയിപ്പ് ബൈബിൾപ്രൊജക്റ്റ് ശേഖരിക്കുന്ന വിവരങ്ങൾക്ക് മാത്രമാണ് ബാധകം. ഞങ്ങളുടെ ഉപയോക്താൾക്കുള്ള ഒരു സേവനം എന്ന നിലയിൽ, മൂന്നാം കക്ഷികളുടെ വെബ്സൈറ്റ് ലിങ്കുകൾ ഞങ്ങളുടെ വെബ്സൈറ്റിൽ നിന്ന് നൽകിയേക്കാം. എന്നാൽ അവയുടെ മേൽ ഞങ്ങൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ല, അതോടൊപ്പം, മൂന്നാം കക്ഷികളുടെ വെബ്സൈറ്റുകളുടെ സ്വകാര്യത, ഡാറ്റ ശേഖരണം, ഉപയോഗം, വെളിപ്പെടുത്തൽ രീതികൾ എന്നിവയ്ക്ക് ഞങ്ങൾ ഉത്തരവാദികളും അല്ല. പുറമേയുള്ള വെബ്സൈറ്റുകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ, അവരുടെ സ്വകാര്യതാ അറിയിപ്പുകൾക്കും രീതികൾക്കും ആയിരിക്കും നിങ്ങൾ വിധേയരാകുന്നത്, അല്ലാതെ ഞങ്ങളുടേതിന് ആയിരിക്കില്ല. നിങ്ങൾ ഏതെങ്കിലും വിവരം കൈമാറുന്നതിന് മുൻപ് അത്തരം വെബ്സൈറ്റുകളുടെ സ്വകാര്യതാ അറിയിപ്പുകളും രീതികളും വിശകലനം ചെയ്ത് മനസ്സിലാക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നു. |
|||||||||||||||||||||||||||
ഉപയോഗ നിബന്ധനകൾ |
|||||||||||||||||||||||||||
ഈ വെബ്സൈറ്റിന്റെ ഉപയോഗ നിബന്ധനകൾ, ഈ സ്വകാര്യതാ അറിയിപ്പിൽ പരാമർശിക്കാത്ത എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നു. ഞങ്ങളുടെ ഉപയോഗ നിബന്ധനകൾ സംബന്ധിച്ച് നിങ്ങൾ പരിചിതരാകണമെന്ന് ഞങ്ങൾ താൽപര്യപ്പെടുന്നു. |
|||||||||||||||||||||||||||
ഞങ്ങളുടെ ഉപയോഗ നിബന്ധനകളിലെ മാറ്റങ്ങൾ |
|||||||||||||||||||||||||||
ഈ സ്വകാര്യതാ അറിയിപ്പിന്റെ കൃത്യത ഉറപ്പാക്കാൻ ഓരോ കാലത്തും ഞങ്ങൾ അതിന് മാറ്റം വരുത്തിയേക്കാം. ഞങ്ങൾ മാറ്റം വരുത്തുകയാണെങ്കിൽ പുതുക്കിയ നോട്ടീസ് ഈ പേജിൽ പോസ്റ്റ് ചെയ്യും. സ്വകാര്യതാ അറിയിപ്പിലെ മാറ്റങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം നിങ്ങൾ തുടർന്നും ഞങ്ങളുടെ വെബ്സൈറ്റും സേവനങ്ങളും ഉപയോഗിക്കുന്നത്, നിങ്ങൾ ഈ മാറ്റങ്ങൾ അംഗീകരിക്കുന്നു എന്ന് അർഥമാക്കുന്നു. ചില സന്ദർഭങ്ങളിൽ, ഞങ്ങളുടെ വെബ്സൈറ്റോ സേവനങ്ങളോ ശേഖരിക്കുന്ന സമയത്ത് പ്രസ്താവിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു വിധത്തിൽ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ചോയ്സുകൾ നൽകുന്നതിനായി, നിങ്ങൾ നൽകിയ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചേക്കാം. അറിയിപ്പിന്റെ ഇപ്പോഴത്തെ വ്യാപ്തി അളക്കാനായി ഇടയ്ക്കിടെ, പ്രത്യേകിച്ച് നിങ്ങൾ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾക്ക് നൽകുന്നതിന് മുമ്പ്, തിരികെ വന്ന് പരിശോധിക്കുക. |
|||||||||||||||||||||||||||
അനധികൃത ഉപയോഗം |
|||||||||||||||||||||||||||
കുട്ടികളുടെ വിവരം ഉൾപ്പെടെ, അനധികൃതമായ ഏതെങ്കിലും വിവരങ്ങൾ ബൈബിൾപ്രൊജക്റ്റിന് സമർപ്പിച്ചത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, താഴെക്കൊടുത്തിരിക്കുന്ന ബന്ധപ്പെടാനുള്ള വിവരങ്ങളിൽ ഞങ്ങളെ അറിയിക്കുക; അങ്ങനെ ഞങ്ങൾക്ക് അവ നീക്കംചെയ്യാനാകും. |
|||||||||||||||||||||||||||
ബന്ധപ്പെടാനുള്ള വിവരങ്ങൾ |
|||||||||||||||||||||||||||
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെ സംബന്ധിച്ച ഏതെങ്കിലും അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനായും, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും ഉപയോഗവും സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാനും, അല്ലെങ്കിൽ ഈ സ്വകാര്യതാ അറിയിപ്പിനെയും ഞങ്ങളുടെ സ്വകാര്യതാ രീതികളെയും സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തുന്നതിനും ഞങ്ങളെ ഇതിൽ ബന്ധപ്പെടുക: |
|||||||||||||||||||||||||||
ടോൾ ഫ്രീ: (855) 700-9109 |
|||||||||||||||||||||||||||
ഇമെയിൽ: webmaster@bibleproject.com |